Thursday, 5 March 2020

വായനാനുഭവങ്ങൾ

ബ്ലോഗ് പോസ്റ്റുകളിലൂടെ രണ്ടാംഭാഗം 
--------------------------------------------

നമ്മുടെ പ്രിയ ദിവ്യയുടെ സഹായത്തോടെ ഞാൻ നാലാംനിലയിലെ എഴുത്തുമുറിയിലേക്കു കടന്നു. “ യാത്രാവിവരണം “ .       യാത്രകൾ ചിലർക്കു ഹരമാണ്. അത് എത്ര ദുർഘടം ആയാലും അതും ഒരു സ്പിരിറ്റിൽ എടുത്ത് യാത്ര ചെയ്യുന്നവരുണ്ട്. അതിമനോഹരമായ ശൈലിയിലൂടെ നമ്മുടെ പ്രിയപ്പെട്ട സൂര്യ നമ്മൾ വായനക്കാരെ “വാരണാസി”യുടെ  കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ്. ഈ നഗരത്തിന്റെ അകവും പുറവും ഒരുപോലെ നമുക്കു മുൻപിൽ കാട്ടിത്തരുകയാണ് എഴുത്തുകാരി.  
അതിലെ ചില ഭാഗങ്ങൾ  “ ഘോഷയാത്ര കടന്നുപോയിക്കഴിഞ്ഞദ്ദേഹം കണ്ണടച്ച്  ‘ഖുറാനി’ലെ ഏതോ ഭാഗങ്ങളാവാം അറബിയിലുരുവിട്ടു. എന്റെ കണ്ണുനിറഞ്ഞു . ഘോഷയാത്ര അവശേഷിപ്പിച്ചുപോയ ചന്ദനത്തിരികളുടെ ഗന്ധത്തിൽ ലയിച്ചുനിൽക്കവേ എനിക്കു വെളിപാടുണ്ടായി. സകലമാനവ ദർശനങ്ങളെയും മാറോടുചേർത്തുനിൽക്കുന്ന ഒരു പുരാതനസംസ്കൃതിയിലേക്ക് ഞാനിതാ പ്രവേശിച്ചിരിക്കുന്നു. പിന്നിട്ട നഗരങ്ങളുടെ ചിത്രങ്ങളത്രയും ഒറ്റനിമിഷത്തിൽ എന്നിൽനിന്നും മാഞ്ഞുപോയി. വിഭാഗീയതയുടെയും വംശീയവിദ്വേഷത്തിന്റെയും വരമ്പുകൾ അതിരിട്ട, ആധുനിക നാഗരികതയുടെ അഹന്ത മൂത്ത എന്റെ പ്രജ്ഞയെ ഇതാ ഈ പൗരാണികനഗരം അഴുക്കുപുരണ്ട ഈ ഇടുങ്ങിയ തെരുവിൽ വെച്ച് ഞൊടിയിടയിൽ ഭസ്മമാക്കിക്കളഞ്ഞു”.    
ശവമഞ്ചമേന്തിവരുന്ന ആ ഘോഷയാത്ര ...കഥാകാരിയുടെ കണ്ണുനനയിക്കുന്നു.  അവിടെ നാമെല്ലാം ദൈവത്തിന്റെ മക്കൾ … തുല്യർ … അവിടെ ജാതിയില്ല … മതമില്ല..  വീണ്ടും സൂര്യയുടെ എഴുത്തിലെ ചില ഭാഗങ്ങൾ …” ഈ നഗരത്തിലെ ഓരോ മനുഷ്യജീവിക്കും മരണം മുഷിഞ്ഞ വസ്ത്രം മാറ്റുന്നതുപോലെ തികച്ചും ആശ്വാസകരമായ ഒരേർപ്പാടാണ്..”. …. കത്തിയമരുന്ന ചിതക്കരികെ പട്ടം പറത്തുന്ന കുട്ടി… ആ കാഴ്ച ഒക്കെ നമ്മൾ വായനക്കാരിലും അത്ഭുതം ഉളവാക്കുകയാണ്. ജിലേബിയുടെ ആ മധുരം … കഥാകാരിയുടെ മനസ്സിലും വായനക്കാരിലും ഒരുപോലെ സകല അതിർവരമ്പുകളെയും അലിയിച്ച് മനസ്സ് ശുദ്ധമാക്കുകയാണ്. പല യാഥാർഥ്യങ്ങളും നമ്മെ ചിന്തിപ്പിക്കുന്നതാണ്. നമുക്കു ചുറ്റുമുള്ളതല്ല ഈ ലോകം. കാണാനും കേൾക്കാനും അറിയാനും ഇനിയും ഇങ്ങനെ എത്രയോ സംസ്കാരങ്ങൾ … ആചാരങ്ങൾ .. 
ആശംസകൾ സൂര്യാ. 

അടുത്തത് എന്റെ “ നാലുമണിപ്പൂക്കൾ “ ആണ്. നാലുമണിപ്പൂവുകൾ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല എന്നാണ് ഞാൻ കരുതുന്നത്. അത്ര ഭംഗിയല്ലേ ആ പൂക്കൾക്ക്. കുട്ടിക്കാലഓർമ്മകൾ എനിക്കെന്നും ഏറെ പ്രിയപ്പെട്ടതാണ്. അന്നത്തെ ചില സംഭവങ്ങൾ ഓർത്തെടുത്തെഴുതിയ കുഞ്ഞിക്കഥയാണ്. ഇതു വായിച്ച നിങ്ങൾക്കും നിങ്ങളുടെ ബാല്യകാലഓർമ്മകൾ മനസിലേക്കോടിയെത്തിയിട്ടുണ്ടാവില്ലേ. എന്റെ കഥയെ എനിക്കു വിലയിരുത്താനാവില്ലല്ലോ. അതു ഞാൻ നിങ്ങൾക്കു വിട്ടുതരുന്നു. 

ഇനി നമുക്കു ഉനൈസിന്റെ “ നന്മപ്പൂക്കൾ “ വായിക്കാം. മതസൗഹാർദ്ദത്തിന്റെ ഊഷ്മളതയാണ് ഈ എഴുത്തിലൂടെ ഉനൈസ് നമുക്കു കാട്ടിത്തരുന്നത്. നമ്മുടെ മതസൗഹാർദ്ദത്തെ ഒരാൾക്കും തകർക്കാനാവില്ലെന്ന് ആത്മവിശ്വാസത്തോടെ കഥാകൃത്തു പറയുന്നു. നാം ഓരോരുത്തരും ഈ വാക്കുകൾ ഒരു പ്രതിജ്ഞയായി മനസ്സിലെടുക്കുക തന്നെ വേണ്ടതാണ്. അയല്പക്കത്തെ കുടുംബവുമായുള്ള സൗഹൃദവും ആത്മബന്ധവും വിവരിക്കുമ്പോൾ നന്മപ്പൂക്കൾ വിതറുന്നു ഈ കഥയിലൂടെ. മതങ്ങൾക്കതീതമായ നമ്മുടെ സ്നേഹബന്ധങ്ങളെ ഒരു ശക്തിക്കും തകർക്കാനാവില്ല എന്ന്‌ കാട്ടിത്തരുന്നു. ഇതുപോലെയുള്ള സൗഹൃദങ്ങൾ .. ആത്മബന്ധങ്ങൾ.. ഇനിയും ഇനിയും ഉണ്ടാവട്ടെ. 
ആശംസകൾ ഉനൈസ് . 

ഇനി നമുക്കു ദിവ്യയുടെ കവിതയിലൂടെ ഒന്നുപോകാം. “ വെന്ത മനസ്സിന്റെ നൊമ്പരങ്ങൾ…”. കവിത ഹൃദ്യം. ഓരോ ദുഃഖങ്ങളും ഒന്നിനുപുറകെ ഒന്നായി… വീണ്ടും വീണ്ടും സങ്കടത്തിലേക്ക്.   “ ആശ്വാസത്തിന്റെ കുടയും ചൂടിയൊരുനാൾ 
                               നീയൊരു തണലായ് വന്നു ചേർന്നു !!!” 
ഈ വരികൾ വായനക്കാരിലും ആശ്വാസം പകരുന്നു.  വായിച്ചു തീരുമ്പോൾ അവസാനം ശുഭകരമാക്കാമായിരുന്നു എന്ന്‌ വായനക്കാർ ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടാവണം. എല്ലാം ശരിയായി സ്വസ്ഥമായി എന്നു കരുതുമ്പോൾ വീണ്ടും സങ്കടത്തിലേക്ക്… ഒന്നു കഴിഞ്ഞു അതിന്റെ വേദനയിൽനിന്നൊന്നു മനസ്സ് തെല്ലാശ്വാസപ്പെട്ടു വരുമ്പോളേക്കും മറ്റൊന്ന്… യാഥാർഥ്യങ്ങളെ തിരുത്താനോ മാറ്റാനോ ആവില്ലെന്ന് ദുഖത്തോടെ പറഞ്ഞുവെക്കുന്നു എഴുത്തുകാരി .  വായനക്കാരുടെ മനസ്സിലും ദുഃഖം ഉളവാക്കുന്ന വരികൾ. ശക്തമായ വരികൾ. ആശംസകൾ ദിവ്യാ . 

Related Posts:

  • വായനാനുഭവങ്ങൾ ബ്ലോഗ് പോസ്റ്റുകളിലൂടെ രണ്ടാംഭാഗം  -------------------------------------------- നമ്മുടെ പ്രിയ ദിവ്യയുടെ സഹായത്തോടെ ഞാൻ നാലാംനിലയിലെ എഴുത്തുമുറിയിലേക്കു കടന്നു. “ യാത്രാവിവരണം “ .       യാത്രകൾ ചിലർക്ക… Read More
  • വായനാനുഭവങ്ങൾ മൂന്നാം ഭാഗം അടുത്തത്‌ വീണപൂവ് …  ഉമയുടെ “ നീ നിറയുന്ന നിമിഷങ്ങൾ “  കുറെ ഭംഗിയുള്ള ചിത്രങ്ങൾ … ഇലകളും പച്ചപ്പും കാറ്റിലാടുന്ന നെല്ലോലത്തുമ്പുകൾ കുറേ ഗ്രീറ്റിങ് കാർഡുകൾ നീണ്ടുകിടക്കുന്ന വിജനമായ കാട്ടുപാത … അവസാനം രണ്ടു മച്ചിങ… Read More
  • വായനാനുഭവങ്ങൾ ബ്ലോഗ് പോസ്റ്റുകളിലൂടെ …. ~~~~~~~~~~~~~~~~ ബ്ലോഗുകൾ വളരെ സജീവമായിരുന്ന ഒരു സമയത്താണ് ഞാനീ രംഗത്തേക്ക് വരുന്നത് . ആ സമയങ്ങളിൽ വളരെ തിരക്കുള്ളവരും നല്ല എഴുത്തുകാരുമായ പല കൂട്ടുകാരും പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുകയും തുടർന… Read More
  • പുലരികൾ സന്ധ്യയ്ക്ക് ചേക്കേറാനായി മാനത്തൂടെ ഒറ്റക്കും കൂട്ടമായും വേഗത്തിൽ പറന്നുപോവുന്ന കിളികൾ ... ... ..  എന്തു രസം .. അവറ്റകളെയിങ്ങനെ നോക്കിയിരിക്കാൻ ... പഴയവീടിനെയാണ് അപ്പോൾ ഓർമ്മവന്നത് . വൈകുന്നേരങ്ങളിൽ ഏട്ടനുമൊത്ത് വീടിനു… Read More
  • അല്ലി അല്ലി  ******* പുലർച്ചെയുള്ള യാത്രയുടെ സുഖം നല്ലോണം ആസ്വദിച്ചു .  പുലർച്ചെയാത്ര മടിപിടിച്ചൊരു കാര്യമായിരുന്നു . പ്രഭേട്ടൻ തന്നോടു പലപ്പോഴും കലഹം കൂടിയിട്ടുള്ളതും ഈ ഒരൊറ്റക്കാരണത്താൽ തന്നെ . രാവിലെ കുളിച്ചൊരുങ്ങ… Read More

11 comments:

  1. ഗീതേച്ചി കാത്തു കാത്തിരിക്കുന്നു.. അടുത്തതിനായി. നന്നായി ചേച്ചി... ഇനിയും എഴുതു

    ReplyDelete
  2. ഹായ് ചേച്ചീ.. ഇത് രസായിണ്ട്.നല്ല ആശയം.വായിച്ചു പൊന്നവയിലേക്ക് ഒരു ഹ്രസ്വ യാത്ര ഒരുക്കുന്നു ചേച്ചിയുടെ പോസ്റ്റ്.സലാം

    ReplyDelete
  3. ചിലരെ കണ്ടെത്താം, ചിലർക്ക് വഴി തെളിയ്ക്കാം.., ചിലർ ഉയരുന്നതു കാണാം..

    തുടരട്ടെ..


    ReplyDelete
  4. ഈ ശ്രമത്തെ എത്ര അഭിനന്ദിച്ചാലാണ് മതിയാകുക.

    Suggestion : അതാത് പോസ്റ്റുകളുടെ വിവരണത്തിന്റെ അവസാനം ആ പോസ്റ്റിലേക്കുള്ള ലിങ്ക് നൽകിക്കൂടേ?

    ReplyDelete
  5. വളരെ നന്നായിട്ടുണ്ട്,ഈ അവലോകനം 👌

    ReplyDelete
  6. എഴുതാനും വായിക്കാനും സന്മനസുണ്ടാവട്ടെയേവർക്കും ...
    ആശംസകൾ

    ReplyDelete
  7. നല്ല തുടക്കം...
    ആശംസകൾ ....

    ReplyDelete
  8. ബ്ലോഗെഴുത്ത്കാർക്ക് തീർച്ചയായും
    പ്രചോദനം നൽകുന്ന ഈ അവലോകനങ്ങൾ
    തുടരണം കേട്ടോ ഗീതാജി 

    ReplyDelete
  9. ഇത് വളരയധികം അഭിനന്ദനാർഹം തന്നെയാണ്.തുടരുക...

    ReplyDelete
  10. ഇന്നലെ തന്നെ വായിച്ചിരുന്നു . കമെന്റ് ഇടാൻ പറ്റിയില്ല... ഈ വിലയിരുത്തൽ അങ്ങേയറ്റം ഹൃദ്യമാണ് ഗീതച്ചേച്ചിയുടെ വാക്കുകളിൽ ... ❤️❤️

    ReplyDelete
  11. ആസ്വാദനക്കുറിപ്പ് തുടരട്ടെ

    ReplyDelete