Saturday 22 February 2020

വായനാനുഭവങ്ങൾ

ബ്ലോഗ് പോസ്റ്റുകളിലൂടെ ….
~~~~~~~~~~~~~~~~
ബ്ലോഗുകൾ വളരെ സജീവമായിരുന്ന ഒരു സമയത്താണ് ഞാനീ രംഗത്തേക്ക് വരുന്നത് . ആ സമയങ്ങളിൽ വളരെ തിരക്കുള്ളവരും നല്ല എഴുത്തുകാരുമായ പല കൂട്ടുകാരും പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുകയും തുടർന്നും എഴുതാൻ പ്രചോദനം നൽകുകയും ചെയ്തിരുന്നു . അതൊരു വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത് .   എപ്പോഴും പലയിടത്തും ഞാൻ പറയാറുള്ളതാണ് നിങ്ങൾക്കേവർക്കും സുപരിചിതനായ 
ഫൈസൽ ബാബുവാണ് എന്നെ ഈ ലോകത്തേക്ക് പരിചയപ്പെടുത്തിയത് . ഏറെ തിരക്കായതിനാലാവാം ഫൈസലിനെ ഇപ്പോൾ ബ്ലോഗുകളിൽ കാണാറില്ല . 

ഇടക്കാലം കൊണ്ട് ബ്ലോഗുകൾ ഏതാണ്ട് മാഞ്ഞുപോയ ഒരവസ്ഥയിലാണ് “ബ്ലോഗ് പോസ്റ്റ് ഓഫ് ദി ഡേ “ എന്ന ആശയവുമായി നമ്മുടെ കൂട്ടുകാർ മുന്നോട്ടുവന്നത് . ഈ കൂട്ടായ്മയിലൂടെ ബ്ലോഗിനെ വീണ്ടും ഉണർത്തിയെടുക്കാനും നല്ല എഴുത്തുകാരായ പഴയ പല ബ്ലോഗെർമാരെയും ഇവിടേക്ക് കൊണ്ടുവരാനും അവരുടെ രചനകൾ നമുക്ക് വായിക്കാനും ഒപ്പം പുതുമുഖങ്ങൾക്ക് അവരുടെ രചനകൾക്ക് ഇവരുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും  അറിയാനും ഒക്കെയുള്ള നല്ല ഒരവസരമാണ് ഈ കൂട്ടായ്മ . നമ്മുടെ കൂട്ടുകാർ നടത്തിവരുന്ന ഈ നല്ല ശ്രമത്തിന് ഒരു ബിഗ് സല്യൂട്ട് . കൂട്ടുകാർ കഥകളും അനുഭവക്കുറിപ്പുകളും ഒക്കെ പങ്കുവെക്കുകയാണ് ഇവിടെ . ബ്ലോഗുകളുടെ ഒഴുക്ക് . അവയിലൂടെ നമുക്കൊന്നു യാത്ര ചെയ്താലോ .. കൂടെയുണ്ടാവില്ലേ നിങ്ങൾ . അപ്പോൾ നമുക്ക് തുടങ്ങാം ല്ലേ . 

“ കുറേ ഏറെ കാര്യങ്ങൾ പറയാനുണ്ടെന്ന് “ പറഞ്ഞുകൊണ്ട് മഴക്കാലഓർമ്മകൾ പങ്കു വെയ്ക്കുന്നു “ പോസ്റ്റ് ഓഫ് ദി ഡേ “ ആഘോഷം തുടക്കമിടുന്നത് നമ്മുടെ സുധിയുടെ പോസ്റ്റാണ് .   ജീവിതാനുഭവങ്ങൾ നർമ്മത്തിൽ ചാലിച്ചു പകർത്തി വായനക്കാരെ നല്ല രസത്തിൽ വായിപ്പിച്ച്‌ അവസാനം വരെ കൂട്ടിക്കൊണ്ടുപോകാനായി സുധിയുടെ മഴക്കാലഓർമ്മകൾ . 

ഓരോ സംഭവങ്ങളും പറയുമ്പോൾ അതിനോട് ചേർത്തു പറയുന്ന ഉപമകൾ ( വല്യച്ഛനൊപ്പം ചായക്കടയിൽ കയറുമ്പോൾ “ രണ്ടു കാപ്പി .. ഒന്നു വിതൗട്ട് .. ആ മധുരം കൂടി ഇവനിട്ടു കൊടുത്തേര് … ) എന്നതുപോലെ ( കാലവർഷം ഇരച്ചുകുത്തി പെയ്യണേ “ ഈ തണുപ്പത്തുനിന്നും കയറിപ്പോയിനെടാ പിള്ളേരെ എന്നു പറയുന്നപോലെ നീർക്കാക്കകൾ തലയ്ക്കു മുകളിൽ വന്ന് ചിറകു കുടഞ്ഞ് വെള്ളം തെറിപ്പിച്ചു “) ഇമ്മാതിരി പ്രയോഗങ്ങൾ കലക്കി . വെള്ളത്തിൽ മുങ്ങിയത് വായിക്കുമ്പോൾ തമാശ വിട്ടു വായനക്കാരിൽ തെല്ലു ഭീതിയും ആകാംക്ഷയും ജനിപ്പിക്കുന്നു .

ഗ്രാമീണ പശ്ചാത്തലവും അവിടുത്തെ നിഷ്കളങ്കതയും കുട്ടിക്കാലത്തെ കുസൃതികളും ഒക്കെ ലളിതമായ ശൈലിയിലൂടെ പറഞ്ഞ് വായനക്കാരെ ഒട്ടും മുഷിപ്പിക്കാതെ അവസാനം വരെ കൂട്ടിക്കൊണ്ടുപോയി സുധി .  ആശംസകൾ സുധി . 

നാലാംനിലയിലെ എഴുത്തുമുറിയിൽ കടക്കാൻ ശ്രമിക്കുമ്പോളൊക്കെ ഒരു തടസ്സം . രണ്ടുമൂന്നു തവണ വാതിലിൽ തട്ടിയിട്ടും എന്താ സൂര്യാ എഴുത്തുമുറി ഒന്നു തുറന്നു തരാത്തെ ..അതുകൊണ്ട് നേരെ സമാന്തരന്റെ സങ്കട തീവണ്ടിയിൽ കയറി. എന്താ … ല്ലേ … സങ്കടങ്ങളുടെ പെരുമഴ . സ്വന്തം പത്നിയോടു നീതി പുലർത്താനായില്ലേ എന്ന കുറ്റബോധം ഒരു വശത്ത് … മറുവശത്തു സ്വന്തം തൊഴിലിനോട് നീതി പുലർത്തേണ്ടുന്ന ഉത്തരവാദിത്വം . ഇവയ്ക്കു രണ്ടിനുമിടയിൽ പെട്ടുഴറുന്ന ഒരു ലോക്കോപൈലറ്റിന്റെ ജീവിതസങ്കടങ്ങൾ … നിസ്സഹായാവസ്ഥ വായനക്കാരുടെ മനസ്സിൽ തട്ടുംവിധം പകർത്തിവച്ചിരിക്കുന്നു കഥാകൃത്ത്. 
ഹൃദ്യമായ ശൈലി … ആശംസകൾ സമാന്തരൻ . 


(തുടരും )

24 comments:

  1. വായനാനുഭവങ്ങൾ പങ്കുവെച്ചത് നന്നായി...
    ആശംസകൾ

    ReplyDelete
    Replies
    1. വളരെ സന്തോഷം .. ഒപ്പം നന്ദി സർ വായനക്ക് .

      Delete
  2. ഗീത, നല്ല സംരംഭം!!ബ്ലോഗ് ലിങ്ക് കൂടെ ചേർത്താൽ നന്നായിരുന്നു.

    ReplyDelete
    Replies
    1. മുബീ ... ദിവ്യ ... ഒരു ശ്രമം നടത്തിയിട്ടു പറ്റുന്നില്ല ലിങ്ക് കൂടി ചേർക്കാൻ . വായനയിൽ ഏറെ സന്തോഷം ... സ്നേഹം .. ട്ടോ

      Delete
  3. തുടക്കം ഉഷാർ... അടുത്ത ഭാഗത്തിനായി ഭയങ്കര വെയ്റ്റിംഗ്. നാലാം നിലയിലെ വാതിലിനു എന്ത്‌ പറ്റി എന്ന് മുതലാളിയോട് ചോദിച്ചില്ലേ??

    ഇഷ്ടം
    ആശംസകൾ

    ReplyDelete
    Replies
    1. ആദി ... സന്തോഷം ഉണ്ട് . നന്ദി ട്ടോ

      Delete
  4. നാലാം നിലയുടെ url മാറ്റിയിരുന്നു ചേച്ചി. അതാവും. ഇപ്പൊ ഇട്ട് തരാം

    ReplyDelete
  5. https://naalaamnilayileezhuthumuri.blogspot.com/

    ReplyDelete
    Replies
    1. ഇനി ധൈര്യമായി കയറിക്കോളൂ ട്ടോ ❤️❤️

      Delete
    2. സൂര്യ ... ഇത്തിരി കഷ്ടപ്പെട്ടാ ലും ദിവ്യെടെ സഹായത്താൽ കയറി ട്ടോ .. വായനക്കെത്തിയതിൽ ഒത്തിരി സ്നേഹം ട്ടോ ..

      Delete
  6. This comment has been removed by the author.

    ReplyDelete
  7. ഗീത ചേച്ചീ...രണ്ട് മൂന്നു പാർട്ട്‌ ആയി എഴുതിയാൽ മതി .. രസമുണ്ട് വായിക്കാൻ .. നല്ല ഉദ്യമം ആണ് . മുബി ചേച്ചി പറഞ്ഞതുപോലെ ആ ബ്ലോഗ് പോസ്റ്റുകളുടെ ലിങ്കുകൾ കൂടി ചേർക്കാൻ ശ്രമിക്കൂ.....❤️

    ReplyDelete
    Replies
    1. ദിവ്യേ ഈ പ്രോത്സാഹനത്തിന് ഒരുപാടു സ്നേഹം . ലിങ്ക് add ചെയ്യാൻ നോക്കി . പറ്റുന്നില്ല

      Delete
  8. ഗീതേച്ചി പുലിയാണ് ട്ടോ.. അപ്പോൾ സൂര്യാ നാലാം നിലയിലേക്ക് ആളെ കയറ്റുന്നുണ്ട്

    ReplyDelete
    Replies
    1. ഗൗരിക്കുട്ടി ... നിങ്ങളൊക്കെ അല്ലേ പുലികള് . നമ്മ പാവം. വായനയിൽ ഒത്തിരി സ്നേഹം ട്ടോ

      Delete
  9. എല്ലാ ആഴ്ചകളിലും ഇതുപോൽ
    ഒരു ബൂലോക അവലോകനം നടത്തുകയാണേൽ
    ഒരു ബ്ലോഗ് വാരഫലത്തിന് നമുക്ക് തുടക്കമിടാം

    ReplyDelete
    Replies
    1. വായനയിൽ ഒത്തിരി സന്തോഷം .. നന്ദി സർ

      Delete
  10. അതു ബെസ്റ്റ് !! ഇങ്ങനേം ഒരു പോസ്റ്റ് . ഇത് ഒന്ന് ആരേലും വായിച്ചാ മതി, മറ്റ് എല്ലാവര്ടേം വായിക്കാതിരിക്കാനാവില്ല.


    നന്ദി ഗീതേച്ചി.

    ReplyDelete
    Replies
    1. ഏറെ സന്തോഷം .. നന്ദി

      Delete
  11. ഗീതേച്ചീ.... ഭയങ്കര സന്തോഷം.

    ReplyDelete
  12. നല്ല ഉദ്യമം ...
    ആശംസകൾ ....

    ReplyDelete
  13. 'ബ്ലോഗുകളിലൂടെ' മുമ്പ് ഉണ്ടായിരുന്ന സംഗതിയാണ്..നല്ല തുടക്കം

    ReplyDelete