ഞാൻ ഗീതഓമനക്കുട്ടൻ
കുട്ടിക്കാലവും അന്നത്തെ ഒരുപാടോർമ്മകൾ എനിക്കെന്നും പ്രിയപ്പെട്ടതാണ്. ജീവിതത്തിൽ നമുക്കൊരിക്കലും തിരിച്ചു കിട്ടാത്ത ഒന്ന്. കുറെയെങ്കിലും എഴുതിയിടണം എന്ന് ചിലപ്പോഴൊക്കെ വിചാരിച്ചിട്ടുണ്ട്. സാഹിത്യം ഒന്നും അറിയില്ല. എല്ലാം എന്റെതായ ഒരു സ്റ്റൈലിൽ എഴുതണമെന്നു വിചാരിക്കുന്നു. എത്രത്തോളം നന്നാവുമെന്നറിയില്ല.
ഒഴിവു േനരങ്ങളിൽ ഞാൻ കുറിച്ചിട്ട ഒരുപിടി ഓർമകൾ...........................
എന്റെ പ്രിയ കൂട്ടുകാർക്ക്,
നിങ്ങളുടെ ഇടയിലേക്ക് വരൂന്നതിനു മുൻപ് മലയാളം ന്യൂസിൽ കൊടുത്ത "വിദ്യാലയസ്മരണകൾ" എന്ന ഓർമകുറിപ്പ് "സ്നേഹം തിരയടിക്കുന്ന ഗുരുസാഗരം" എന്ന തലക്കെട്ടോടുകൂടി ഈ ഞായറാഴ്ച പ്രസിദ്ധീകരിച്ചു...
ഭർത്താവിന്റെ സ്നേഹം അളക്കാം. അങ്ങനെയും ഒരു അളവുകോലുണ്ടോ? ഭർത്താവിന്റെ സ്നേഹം അളന്നു നോക്കേണ്ടതുണ്ടോ ? ഉച്ചയൂണ് കഴിഞ്ഞ് ഇങ്ങോട്ടു വന്നിരുന്ന് ഈയാഴ്ചത്തെ വാരിക വെറുതെ ഒന്ന് മറിച്ചു...