Monday, 4 May 2020

ചെറുക്കൻകാണൽ or പെണ്ണുകാണൽചടങ്ങ്

“ അനുക്കുട്ടി മനോരമ വീക്കിലിയിലെ ജോസിയുടെ നീണ്ടകഥയിൽ മുഴുകി സ്വയം മറന്നിരിക്കുന്നു. അനിയത്തി മിനിക്കുട്ടി മൂളിപ്പാട്ടും പാടി ഹാളിലെ സോഫയിൽ ചുരുണ്ടുകൂടിക്കിടപ്പുണ്ട്. രണ്ടും ഭൂലോക മടിച്ചിക്കോതകൾ. രണ്ടും കോളേജ് കുമാരിമാർ. മൂത്തവൾ അനുക്കുട്ടി ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനി .. അനിയത്തി മിനിക്കുട്ടി...