Sunday, 12 February 2023

അന്നത്തെ മഴക്കാലങ്ങൾ ~~~~~~~~~~~~~~~~~~~~ഈയടുത്തു ഇവിടെ രണ്ടോമൂന്നോ ദിവസം കനത്ത മഴപെയ്തു .  മഴക്കോളു വന്നപ്പോഴേ പുറത്തു ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങൾ അകത്തേയ്‌ക്കെടുത്തു . പിന്നെ കുഞ്ഞിച്ചെടിച്ചട്ടികൾ ഷെയ്ഡ് ഉള്ളയിടത്തേക്കു നീക്കിവച്ചു . കനത്ത മഴത്തുള്ളികൾ താങ്ങാനുള്ള ശക്തി അവയ്ക്കുണ്ടാവില്ലല്ലോ...