ഞാൻ ഗീതഓമനക്കുട്ടൻ
കുട്ടിക്കാലവും അന്നത്തെ ഒരുപാടോർമ്മകൾ എനിക്കെന്നും പ്രിയപ്പെട്ടതാണ്. ജീവിതത്തിൽ നമുക്കൊരിക്കലും തിരിച്ചു കിട്ടാത്ത ഒന്ന്. കുറെയെങ്കിലും എഴുതിയിടണം എന്ന് ചിലപ്പോഴൊക്കെ വിചാരിച്ചിട്ടുണ്ട്. സാഹിത്യം ഒന്നും അറിയില്ല. എല്ലാം എന്റെതായ ഒരു സ്റ്റൈലിൽ എഴുതണമെന്നു വിചാരിക്കുന്നു. എത്രത്തോളം നന്നാവുമെന്നറിയില്ല.
ഒഴിവു േനരങ്ങളിൽ ഞാൻ കുറിച്ചിട്ട ഒരുപിടി ഓർമകൾ...........................
ഉമ്മറത്ത് പടിയിൽ പൊന്നുണ്ണിയെ മടിയിൽക്കിടത്തി കളിപ്പിച്ചിരിക്കുംപോഴാണ് അവൾ വന്നത്. ഒരു കുഞ്ഞിനേയും ഒക്കത്തേന്തി വെള്ളക്കല്ല് മൂക്കുത്തിയുമിട്ടു ചുവന്ന വലിയപൊട്ടുംതൊട്ട് ഒരു...