ഞാൻ ഗീതഓമനക്കുട്ടൻ
കുട്ടിക്കാലവും അന്നത്തെ ഒരുപാടോർമ്മകൾ എനിക്കെന്നും പ്രിയപ്പെട്ടതാണ്. ജീവിതത്തിൽ നമുക്കൊരിക്കലും തിരിച്ചു കിട്ടാത്ത ഒന്ന്. കുറെയെങ്കിലും എഴുതിയിടണം എന്ന് ചിലപ്പോഴൊക്കെ വിചാരിച്ചിട്ടുണ്ട്. സാഹിത്യം ഒന്നും അറിയില്ല. എല്ലാം എന്റെതായ ഒരു സ്റ്റൈലിൽ എഴുതണമെന്നു വിചാരിക്കുന്നു. എത്രത്തോളം നന്നാവുമെന്നറിയില്ല.
ഒഴിവു േനരങ്ങളിൽ ഞാൻ കുറിച്ചിട്ട ഒരുപിടി ഓർമകൾ...........................
തീരെച്ചെറുപ്പത്തിൽ വളരെ ആരാധനയോടെ നോക്കിക്കണ്ട രണ്ടു വ്യക്തിത്വങ്ങൾ ആയിരുന്നു മൂപ്പരും ഞങ്ങളുടെ വഴിയേ ഓടിക്കൊണ്ടിരുന്ന ഒരേയൊരു ബസ്സായ പ്രിൻസ്ബസ്സിന്റെ ഡ്രൈവറും . മൂപ്പർ ആരാണെന്നു മറ്റൊരു...