Thursday 20 November 2014

ഓർമമയിലൂടെ.......


  
  നമ്മുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ഓർമ്മകൾ അല്ലെ നമ്മുടെ
ജനിച്ച വീടും അവിടുത്തെ കുട്ടിക്കാലങ്ങളും. എനിക്കും ഉണ്ടായിരുന്നു അങ്ങനെ ഒരു വീട്. ചെറുപ്പത്തിൽ ഒക്കെ അത് സ്വന്തം വീടാണെന്നു ഞാൻ കരുതിയിരുന്നെങ്കിലും കുറച്ചു വലുതായപ്പോൾ അച്ഛൻ ജോലി ചെയ് തിരുന്ന എസ്റ്റേറ്റ് ലെ വീടായിരുന്നെന്നും തിരിച്ചറിഞ്ഞു. 

   അവിടെ അച്ഛൻ നട്ടു വളർത്തിയ ഒരു ചാമ്പമരമുണ്ടായിരുന്നു. സീസണ് ആയാൽ നിറയെ പഴുത്തു ചുവന്ന ചാമ്പക്ക്കൾ കൊണ്ട് നിറഞ്ഞിരിക്കും. അച്ഛനും അമ്മയ്ക്കും ഞങ്ങൾ എട്ടു മക്കൾ. ഞാൻ ഏറ്റവും ഇളയത് .എല്ലാ വീടുകളിലെയും പോലെ ഇളയ കുട്ടി ആയതിനാൽ എല്ലാവരുടെയും സ്നേഹവും, കരുതലും ഒക്കെ അല്പം കൂടുതൽ കിട്ടിയിരുന്നു. എന്റെ രണ്ടു ചേച്ചിമാരും, നേരെ മൂത്ത ചേട്ടനും വളരെ വേഗത്തിൽ ചാമ്പമരത്തിനു മുകളിൽ കയറിപ്പറ്റുമായിരുന്നു. പക്ഷെ അവർ ഒരിക്കലും എന്നെ ചാമ്പമരത്തിൽ കയറാൻ അനുവദിച്ചിട്ടില്ല. തന്നെയുമല്ല കയറാൻ ശ്രമിച്ചാൽ അച്ഛനോട് പറഞ്ഞുകൊടുക്കും എന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാലും ഇടക്ക് ഒക്കെ ഞാൻ ഇവരുടെ കണ്ണ് വെട്ടിച്ചു ചെറിയകൊമ്പിലൊക്കെ വലിഞ്ഞു കയറുമായിരുന്നു. 

    ഒരിക്കൽ കയറ്റതിനിടെ കാലിൽ നീറ് (ഉറുമ്പ്)  പൊതിഞ്ഞതും പേടിച്ചു താഴേക്ക് മറിഞ്ഞു വീണതും ആരുടേയും കണ്ണിൽപെടാതെ രക്ഷപെട്ടതും ഓർക്കുന്നു. എന്തായാലും ചാമ്പയുമായുള്ള എന്റെ ഒരു അടുപ്പം അങ്ങനെ തുടർന്ന് പോരുന്ന കാലം. എന്റെ ചേച്ചിമാരിൽ വഞ്ഞെച്ചിയായിരിന്നു ചാമ്പച്ചുവട്ടിൽ കളിക്കുംപോഴൊക്കെ എന്നെ വന്നു നിരീക്ഷിച്ചിരുന്നത് നിർഭാഗ്യവശാൽ വന്നുനോക്കുന്പോഴൊക്കെ എന്റെ മടിയിൽ കുറെ ചാമ്പക്കകളും കാണും. വഴക്കും , അടിയും ഒക്കെ കിട്ടും. ഇതെല്ലാം തിന്നിട്ടു വൈകിട്ട് വയറുവേദന എന്നുപറഞ്ഞു കരയും ഇതായിരുന്നു ചേച്ചി കണ്ടുപിടിച്ച ന്യായം. എന്റെ ചേട്ടനോ ? ഇത് കേട്ടപാതി അച്ഛനോട് പറയാൻ പോവാ എന്ന് ഭീഷണി മുഴക്കിയിട്ടു ഓടും.
    
      സത്യത്തിൽ അച്ഛനെ എല്ലാവര്ക്കും പേടിയായിരുന്നു പക്ഷെ അച്ഛനെന്നെ വഴക്കുപരഞ്ഞതായി എനിക്കോർമയില്ല , ഇവർ പറഞ്ഞു കൊടുത്തിട്ടുള്ളതാണോ എന്തോ അച്ഛനെന്നെ ഇടക്കൊക്കെ വന്നുനോക്കി ചില ചെറിയ ഉപദേശങ്ങൾ ഒക്കെ തന്നു പോകാറാണ് പതിവ്.

   സ്കൂളിൽ ചിലകുട്ടികൾ ലോലോലിക്ക,പേരക്ക തുടങ്ങിയവ കൊണ്ടുവന്നു വിതരണം നടത്തിയിരുന്നു ഞാനും ചിലപ്പോഴൊക്കെ ചാമ്പക്ക കൊണ്ടുപോയിരുന്നു പക്ഷെ വളരെ കഷ്ടപ്പെട്ടാണ് ഇത് സാധിച്ചിരുന്നത് കാരണം എത്രപേരുടെ കണ്ണ് വെട്ടിച്ചുവേണം ഇത് സാധിച്ചെടുക്കാൻ എനിക്കാണെങ്കിൽ യാതൊരു സ്വാതന്ത്ര്യവും ഇല്ല ഒക്കെ അവരാണ് തീരുമാനിക്കുന്നത് . സ്കൂളിൽ പോകാനായി ഏത് ഡ്രസ്സ് ഇടണം മുടിയെങ്ങനെ കെട്ടണം ഇതൊക്കെ ചേച്ചിമാർ ആണ് ചെയ്തു തരുന്നത് ഇതിനിടയിൽ എങ്ങിനെയാണ് ചാമ്പക്ക പറിച്ചെടുക്ക ?  എന്തായാലും ഒരു ദിവസം സ്കൂളിൽ പോകാനുള്ള രാവിലത്തെ തിരക്കിനിടയിൽ ആരും കാണാതെ കുറെ ചാമ്ബയ്ക്കകൾ പറിച്ചു ഒരു പേപ്പറിൽ പൊതിഞ്ഞു ബാഗിലാക്കി സ്കൂളിൽ കൊണ്ടുപോയി. ഇന്റർവെൽ സമയത്ത് കൂട്ടുകാർക്കൊക്കെ വിതരണം നടത്തി. അപ്പോളാണ് ബീനാമോൾ ഓടിവന്നു  ചാമ്പയ്ക്ക ചോദിച്ചത്. ബീന എന്റെ കൂട്ടുകാരി സുനിതയുടെ ബന്ധു  ആണ്. വേറെ ക്ലാസ്സിലാണ് പഠിക്കുന്നത്. ഞങ്ങൾ അത്ര കൂട്ടൊന്നുമല്ല എങ്കിലും എന്തോ ഒരു അടുപ്പം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. ചിലപ്പോൾ ഒക്കെ ഞങ്ങളുടെ കൂടെ കളിയ്കാൻ വരുമായിരുന്നു. ഞങ്ങള്കൊക്കെ ആ കുട്ടിയെ ഇഷ്ടം ആയിരുന്നു.  എപ്പഴും ചിരിച്ചു കൊണ്ട് മാത്രം കണ്ടിട്ടുള്ള നല്ല വെളുത്ത നിറമുള്ള കുട്ടി. ആ കുട്ടിയ്ക്ക് ഇടയ്ക്കിടെ അസുഖം വന്നു കണ്ടിട്ടുണ്ട്. ബോധക്ഷയം ഉണ്ടാകും. അപസ്മാരം ആയിരുന്നു. നല്ല സാമ്പത്തികശേഷി ഉള്ള വീട്ടിലെ കുട്ടിയായിരുന്നു എന്നറിയാം. അന്നൊക്കെ ഇന്നത്തെ പോലെ ഫലപ്രദമായ ചികിത്സ ആയിട്ടില്ലല്ലോ?
   
    ബീനാമോൾ വന്നു ചോദിക്കുമ്പോൾ വിതരണം നടത്തി എന്റെ കൈയ്യിൽ ഉണ്ടായിരുന്ന ചാമ്പയ്ക്ക തീർന്നു പോയിരുന്നു. വിഷമിച്ചു നിന്ന എന്നോട് "സാരമില്ല മോളെ ഇനി കൊണ്ടുവരുമ്പോൾ മറക്കാതെ എനിക്ക് തരണം " എന്ന് പറഞ്ഞു ക്ലാസ്സിലേക്ക് ഓടിപ്പോയി. 

  എന്തായാലും അടുത്ത ദിവസം ചാമ്പയ്ക്ക കൊണ്ടുപോവാൻ പറ്റിയില്ല. സ്കൂളിൽ ചെന്ന് കുറച്ചു കഴിഞ്ഞപ്പോൾ അന്ന് അവധി ആണെന്നറിഞ്ഞു. അത് കേട്ടതും വേഗം വീട്ടിലെത്തി അത്രയും കൂടുതൽ സമയം കളിക്കാമല്ലോ എന്ന സന്തോഷത്തൽ ബാഗും എടുത്തുകൊണ്ടുള്ള ഓട്ടത്തിനിടയിൽ കുട്ടികളിൽ ആരോ ബീനമോൾക്കു അസുഖം കൂടുതലാണ് എന്ന് പറയുന്നത് കേട്ടു. ഓടിച്ചാടി വീട്ടിലെത്തിയപ്പോൾ അമ്മ ആരോ പറഞ്ഞരിഞ്ഞിരുന്നു സ്കൂളിലെ ഒരു കുട്ടി മരിച്ചു പോയതിനാലാണ് അവധി. പിന്നീടറിഞ്ഞു അത് ഞങ്ങളുടെ പാവം ബീനാമോൾ ആയിരുന്നു എന്ന്. വീട്ടില് വച്ചാണോ അതോ ഏതെങ്കിലും ഹോസ്പിറ്റലിൽ വച്ചാണോ ഓർമയില്ല. 

     അവസാനസമയത്ത് എന്നോട് ചാമ്പയ്ക്ക ചോദിച്ചു വന്നത് ,കൊടുക്കാൻ ചാമ്പയ്ക്ക ഇല്ലാതെ വിഷമിച്ചു നിന്ന എന്നെ ആശ്വസിപ്പിച്ചു പോയത്, ഇത്തിരികിട്ടുന്ന ഇന്റർവെൽ സമയങ്ങളിലും ധൃതി പിടിച്ചു കളിച്ചുകൊണ്ടിരിക്കുന്ന എന്നെ അതിലെയെങ്ങാനും പോയാൽ പിടിച്ചു നിർത്തി വർത്തമാനം പറഞ്ഞിട്ട് പോവുന്നത്. പുറമേ ഒരിക്കലും ഞങ്ങൾ അത്ര വലിയ കൂട്ടൊന്നുമല്ലായിരുന്നെങ്കിലും ഉള്ളിന്റെ ഉളളിൽ എന്തോ ഒരു സ്നേഹം ആ കുട്ടി കാത്തു സൂക്ഷിചിരുന്നുവോ ?    അടുത്തദിവസവും ക്ലാസ്സുണ്ടയിരുന്നില്ല. അതിനടുത്ത ദിവസം അസംബ്ലി സമയത്ത് ഹെഡ്മാസ്റ്റർ സാർ പ്രത്യേകം അനുശോചനം അറിയിച്ചു. ക്ലാസ്സിൽ അവരുടെ അയല്പക്കത്തുള്ള ചില കുട്ടികൾ ബീനമോളെ കാണാൻ പോയതായും അടക്കത്തിൽ പങ്കു കൊണ്ടിരുന്നതായും പറഞ്ഞു കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി. എനിക്കൊന്നു കാണാൻ പറ്റിയില്ലല്ലോ അവസാനമായി ആ കുട്ടിയെ. 

അടുത്ത ദിവസം സുനിത സ്കൂളിൽ വന്നു ഞങ്ങളോട് പറഞ്ഞു പളളിയിൽ ഫാദർ പറഞ്ഞുപോലും " അവൾ മാലാഖയായി സ്വർഗ്ഗത്തിലേയ്ക് പോയി അവളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കൂ" എന്ന് . ഞാനും അത് വിശ്വസിക്കുന്നു. ആ കുട്ടി ശരിക്കും ഒരു മാലാഖ തന്നെയായിരുന്നു. ഹൃദയത്തിൽ ഒരുപാടു നന്മകൾ കാത്തുസൂക്ഷിച്ചിരുന്ന കുട്ടി. 
 
സ്കൂൾസമയങ്ങളിൽ കുറെ കാലത്തോളം ആ കുട്ടിയേപറ്റി ഓർക്കുമ്പോൾ ഒക്കെ മനസ്സില് ഒരു നൊമ്പരം ആയിരുന്നു. ഒരിക്കലും ആരുമായും പങ്കുവക്കാതിരുന്ന തുറന്നു പറയാൻ കഴിയാതെ പോയ ആ നൊമ്പരം!
ഇന്നു വർഷങ്ങൾ പിന്നിട്ടു ഞാനിതെഴുതുമ്പോഴും മനസിനുള്ളിൽ എവിടെയോ ഒരു നൊമ്പരം............!

 
  

56 comments:

  1. ബൂലോകത്തേക്ക് സ്വാഗതം ; അരങ്ങേറ്റം അസ്സലായി ... എല്ലാര്‍ക്കും കാണും ഓര്‍മ്മയുടെ മടിത്തട്ടിലിട്ടു താലോലിക്കാന്‍ ഒത്തിരി ഓര്‍മ്മകളുടെ മാമ്പഴക്കാലം ... രസകരമായി എഴുതി നൊമ്പരമായി അവസാനിച്ച ഒരു ഓര്‍മ്മക്കുറിപ്പ്‌ ... ആശംസകള്‍ .

    ReplyDelete
  2. ഫൈസലിന്റെ പ്രോത്സാഹനങ്ങൾക്ക് ഏറെ നന്ദി

    ReplyDelete
  3. ആശംസകള്‍ .....ആദ്യ ബ്ലോഗ്‌ പോസ്റ്റ്‌ ആണെന്ന് പറയുകയേ ഇല്ല...

    ReplyDelete
    Replies
    1. പ്രോത്സാഹനങ്ങൾക്ക് ഒത്തിരി നന്ദി.

      Delete
  4. സ്വാഗതം സ്വാഗതം സുസ്വാഗതം

    ഞാനും പുതിയതാണ്.
    ഈ കൊച്ചനുജനും നേരുന്നു ആശംസകൾ..,

    ReplyDelete
  5. എഴുതുമ്പോള്‍ വാക്കുകള്‍ കുറച്ചു കൂടി തീവ്രമാകാംആയിരുന്നു..rr

    ReplyDelete
    Replies
    1. പ്രോത്സാഹനങ്ങൾക്ക് ഒത്തിരി നന്ദി

      Delete
  6. ഓർമ്മച്ചെപ്പിൽ ഒളിപ്പിച്ച നൊമ്പരങ്ങൾ , കണ്ണു നനയിക്കുന്നു....!
    ഇനിയും എഴുതുമല്ലോ...
    സ്നേഹത്തോടെ...

    ReplyDelete
    Replies
    1. തീർച്ചയായും പ്രോത്സാഹനങ്ങൾ ഉണ്ടാകുമല്ലോ

      Delete
  7. പ്രോത്സാഹനങ്ങൾക്ക് ഒത്തിരി നന്ദി

    ReplyDelete
  8. കൊള്ളാം.
    ബ്ലോഗുലകത്തേയ്ക്ക് സ്വാഗതം.

    (ഖുന്‍ഫുദേല് അതിപ്രശസ്തനായ ഒരു ബ്ലോഗറുണ്ട്. അറിയ്യോ? ഫൈസല്‍ ബാബൂന്നാ പേര്. കണ്ടാല്‍ ഞങ്ങടെ ഒരു ഹായ് പറഞ്ഞേക്കണേ :)

    ReplyDelete
  9. നൊമ്പരപ്പെടുത്തുന്ന ഓര്‍മകള്‍.......നന്നായി എഴുതി

    ബ്ലോഗുലകത്തേയ്ക്ക് സ്വാഗതം,ആശംസകള്‍

    ReplyDelete
  10. ബൂലോകത്തേക്ക് സ്വാഗതം...

    ReplyDelete
  11. ഓര്‍മ്മക്കുറിപ്പ് നന്നായി. ആശംസകള്‍.

    ReplyDelete
    Replies

    1. നിങ്ങളുടെയൊക്കെ പ്രോത്സാഹനങ്ങൾക്ക് നന്ദി.

      Delete
  12. നോവുന്ന ഓർമ്മകൾ ....
    ഇനിയും നല്ല കഥകൾ ഇവിടെ വിരിയട്ടെ...
    എല്ലാ ഭാവുകങ്ങളും നേരുന്നു..

    ലോലോലിക്ക എന്താണ്? എനിക്ക് മനസിലായില്ല !

    ആശംസകളോടെ....

    ReplyDelete
  13. ഓര്‍മ്മക്കുറിപ്പ് വായിച്ചു. ഇനിയും എഴുതുക.
    എല്ലാ ആശംസകളും....

    ReplyDelete
  14. കണ്ണു നനയിക്കുന്ന ഓർമ്മക്കുറിപ്പ്... നന്നായി എഴുതി. വായന ഒട്ടും മടുപ്പിക്കാത്ത ലളിതമായ എഴുത്ത്. തുടർന്നെഴുതൂ.

    ReplyDelete
  15. എഴുതുക. എഴുതി എഴുതി തെളിയുക.
    എഴുത്ത് കഴിഞ്ഞാൽ ഉടനെ ചാടിക്കേറി പബ്ലീഷ് ചെയ്യരുത്. പലപ്രാവശ്യം വായിച്ചു നോക്കി അക്ഷരപ്പിശാചുകളെ തല്ലിയോടിക്കുക . വാചകഘടനയിൽ ഭേദഗതികൾ വരുത്തിനോക്കി മനോഹരമാക്കുക.
    അങ്ങനെ പലപ്രാവശ്യം വായിച്ചു നോക്കി എഡിറ്റ്‌ ചെയ്തിട്ട് പബ്ലീഷ് ചെയ്യുക.
    എല്ലാ ആശംസകളും.. :)

    ReplyDelete
  16. നന്ദി. തീർച്ചയായും ഞാൻ ശ്രമിക്കാം.

    ReplyDelete
  17. ചാമ്പയ്ക്ക കാണുമ്പോള്‍ മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മ അല്ലേ?
    നന്നായി എഴുതി.......
    എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  18. ചാമ്പക്കാ നൊമ്പരം എന്ന് പേരിടാമായിരുന്നു...ഒരഭിപ്രായം മാത്രം...ബൂലോകത്ത് കുറേ കാലം തുടരാൻ ആശംസകൾ...

    ReplyDelete
  19. "ഓർമകൾക്കെന്തു സുഗന്ധം...
    എന്നാത്മാവിൻ നഷ്ട സുഗന്ധം..."
    ബാല്യകാലത്തിന്റെ സുഗന്ധം എന്നും മനസ്സിൽ നിറയട്ടെ...
    ഒരായിരം ഭാവുകങ്ങളോടെ...
    -മുഹമ്മദ്‌ റഈസ്
    http://kinavintekoottukaran.blogspot.in/

    ReplyDelete
  20. മനസിനുള്ളിൽ എവിടെയോ ഒരു നൊമ്പരം.....കണ്ണു നനയിക്കുന്ന ഓർമകൾ...!!!
    ആശംസകള്‍.......!

    ReplyDelete
  21. ഓര്‍മ്മക്കുറിപ്പ് കൊള്ളാം.
    എഴുത്ത് തുടരുക.
    ആശംസകള്‍.

    ReplyDelete
  22. വളരെ നന്നായിരിക്കുന്നു, ഒരു തുടക്കകാരിയുടെ പ്രശ്നങ്ങളൊന്നും അത്രക്ക് കാണുന്നില്ല. നല്ല ഭാഷ, ഹൃദയ സ്പർശിയായ അവതരണം. ഇപ്പോഴുള്ള അവസരം പ്രയോജനപ്പെടുത്തി കൂടുതൽ എഴുതുക. എഴുതി തുടങ്ങാൻ വൈകിപ്പോയി എന്നാ ധാരണ വേണ്ട. കൂടുതൽ വായിക്കാനായി കാത്തിരിക്കുന്നു.
    ഹൃദയം നിറഞ്ഞ ആശംസകൾ.

    ReplyDelete
    Replies

    1. പ്രോത്സാഹനത്തിനു നന്ദി. തീർച്ചയായും ഇനിയും എഴുതണമെന്നു കരുതുന്നു.

      Delete
  23. വേദനയുടെ ഓർമ്മകൾ നന്നായിട്ടുണ്ട്. ഇനിയും എഴുതു! ആശംസകൾ

    ReplyDelete
    Replies

    1. പ്രോത്സാഹനങ്ങൾക്ക് നന്ദി.

      Delete
  24. കുറിപ്പ് നന്നായി. തുടർന്നെഴുതുവാൻ എല്ലാ വിധ ആശംസകളും

    ReplyDelete
    Replies

    1. പ്രോത്സാഹനങ്ങൾക്ക് നന്ദി.

      Delete
  25. ബ്ലോഗിലെ ആദ്യ സംരഭം എങ്കിലും
    ആ ബാല്യകാല ചരിത്രം, ആ നൊമ്പരക്കഥ
    ഇവിടെ നന്നായി അവതരിപ്പിച്ചു.
    കൊള്ളാം, പക്ഷെ, അവിടവിടെ ചില
    അക്ഷരപ്പിശകുകൾ കണ്ടു, പോസ്റ്റു
    ചെയ്യുന്നതിന് മുൻപ് ഒന്നു രണ്ടാവർത്തി വായിച്ചാൽ
    അതു കണ്ടു പിടിക്കാം മാറ്റാം.
    ബൂലോകത്തേക്ക് സ്വാഗതം.
    കൂടുതൽ വായിക്കുക, എഴുതുക
    ആശംസകൾ
    Philip Ariel

    ReplyDelete
    Replies

    1. തീർച്ചയായും ഞാൻ ശ്രമിക്കുന്നതാണ്. നിങ്ങളുടെയൊക്കെ പ്രോത്സാഹനങ്ങൾക്ക് നന്ദി.

      Delete
  26. പുതിയ ആളാണല്ലേ. സ്വാഗതം. കൂടുതല്‍ എഴുത്തുക അതിലേറെ വായിക്കുക. ആശംസകള്‍
    സസ്നേഹം
    റോസാപ്പൂക്കള്‍

    ReplyDelete
    Replies

    1. നിങ്ങളുടെയൊക്കെ പ്രോത്സാഹനങ്ങൾക്ക് നന്ദി.

      Delete
  27. ബൂലോഗത്തിലേക്ക്‌ സ്വാഗതം... എഴുത്ത്‌ തുടരട്ടെ.

    ReplyDelete
    Replies

    1. പ്രോത്സാഹനങ്ങൾക്ക് നന്ദി.

      Delete
  28. വായിച്ചു, ഇഷ്ടപ്പെട്ടു, ആശംസകള്‍

    ReplyDelete
    Replies
    1. വായനക്ക് ഒരുപാട് നന്ദി.

      Delete
  29. അമ്പടി ചാമ്പക്ക കൊതിച്ചി..
    എഴുത്തുകൾ തുടരുക...

    ReplyDelete
    Replies
    1. ഈ കുഞ്ഞികഥക്ക് അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷവും, നന്ദിയും അറിയിക്കുന്നു.

      Delete
  30. very nice ammai ... really liked a lot .

    ReplyDelete