Thursday 19 November 2015

ഓർമ്മയിൽ 'നവംബർ 20' പിന്നെ എന്റെ കുപ്പായവും

 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
'നവംബർ 20 ' എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രത്യേകതയാണ്. എന്റെ ജീവിതത്തെപ്പോലും മറ്റൊരു വഴിയിലേക്ക് തിരിച്ചു വിട്ടത്..... ഞാനറിയാതെ തന്നെ ഞാനൊരിക്കൽ പോലും കണ്ടിട്ടോ, അറിയുകയോ ഇല്ലാത്ത കുറേപ്പേർ ചേർന്ന് എന്നെ അവരുടെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോയി..... എഴുത്തിൽ പ്രോത്സാഹനം നൽകി.  ഞാനെഴുതിയതൊക്കെയും  ക്ഷമയോടെ വായിച്ച് അഭിപ്രായങ്ങൾ കുറിച്ച് എന്നെ പ്രോത്സാഹിപ്പിച്ചു.
 വായന ഇഷ്ടമായിരുന്നു . അത് ചില ചെറുകഥകളിൽ  മാത്രം ഒതുക്കിത്തീർത്തു. കാരണം മറ്റൊന്നുമായിരുന്നില്ല ഒരു നോവൽ വായിച്ചു തീർക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല. എങ്കിലും ചില കുറിപ്പുകൾ, ലേഖനങ്ങൾ ഇവയൊക്കെ ആകാംക്ഷയോടെ വായിച്ചു തീർക്കുമായിരുന്നു. ചില നേരങ്ങളിൽ  മനസ്സിൽ തോന്നിയതൊക്കെ ഡയറിയിൽ കുറിച്ചിട്ടു. അവയൊന്നും ഒരിക്കലും വെളിച്ചം കാണാതെ എന്റെ മാത്രം സ്വകാര്യമായി സൂക്ഷിച്ചു വച്ചു. പിന്നീടവ എവിടെ വച്ചൊക്കെയോ നഷ്ടപ്പെട്ടു. 
പിന്നീട് വിവാഹശേഷമാണ് കുറച്ചൂടെ പുസ്തകങ്ങളെയും, വായനയും അറിയാൻ കഴിഞ്ഞത്. ഒരുപാട് പുസ്തകശേഖരങ്ങളുടെ ഉടമയായിരുന്നു  എന്റെ ഭർത്താവ് ഓമനക്കുട്ടൻ. പലതും വായിക്കാനായി എന്നെ പ്രോത്സാഹിപ്പിച്ചു. എന്റെ സംസാരത്തിലോ, പെരുമാറ്റത്തിലോ എങ്ങനെയോ എന്നിൽ അല്പമെങ്കിലും എഴുത്തിൽ വാസനയുണ്ടെന്നു മനസ്സിലാക്കി പലപ്പോഴും എനിക്ക് പ്രോത്സാഹനം നല്കി. പക്ഷെ എങ്ങനെ, എപ്പോൾ, ഏതു വഴി ഇതൊന്നും എനിക്കു നിശ്ചയമില്ലായിരുന്നു. എപ്പോഴോ മനസ്സ് അല്പം സ്വസ്ഥവും, സമാധാനവുമായി എന്ന് തോന്നിത്തുടങ്ങിയപ്പോൾ  ഞാനെന്തൊക്കെയോ കുറെ പേപ്പറുകളിലും, ഡയറിയിലുമായി കുത്തിക്കുറിച്ചിട്ടു. അത് ഓമനക്കുട്ടന്റെ സുഹൃത്ത് ഫൈസൽ ബാബുവിന് ''മലയാളം ന്യൂസിൽ ' അയച്ചു കൊടുക്കാമോ എന്ന് ചോദിച്ചയച്ചു കൊടുത്തു. അത് വായിച്ച ഫൈസൽ ബ്ലോഗിൽ ഹരിശ്രീ കുറിക്കാൻ ഉള്ള എല്ലാ പ്രോത്സാഹനവും നല്കി നിങ്ങൾക്കു മുന്നിൽ എന്നെ പരിചയപ്പെടുത്തി. എന്റെ ബ്ലോഗിലെ ഗുരുവായ ഫൈസലിനോട് ആദ്യമേ നന്ദി പറയട്ടെ. പിന്നെ എന്നെ പ്രോത്സാഹിപ്പിച്ച നിങ്ങളേവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി. വാക്കുകളാൽ എവിടെയൊക്കെയോ ദൂരെയിരുന്ന് എനിക്കേറെ പ്രോത്സാഹനം നല്കിയ നിങ്ങൾ...... ഞാനാണെങ്കിലോ ചിരകാലപരിചിതരെപ്പോലെ നിങ്ങളെയൊക്കെ പേര് വിളിച്ച് നിങ്ങളുടെയൊക്കെ ലേഖനങ്ങൾ, കഥകൾ, കവിതകൾ ഒക്കെ വായിച്ച് കമന്റുകൾ കുറിച്ച് ഇങ്ങനെ...... പിന്നെയും പുതുതായി കുറെ സുഹൃത്തുക്കൾ കൂടി........ എന്റെ എല്ലാ ബ്ലോഗ്ഗർ സുഹൃത്തുക്കൾക്കും വായിക്കാനായി ഞാനൊരു കഥ പോസ്റ്റ്  ചെയ്യുന്നു.
                .. ...... ...... ...... ...... ...... ...... ...... ...... ...... ...... ...... 
  
                                                 എന്റെ കുപ്പായം 
                                                  ****************
ഞാനെത്തിപ്പെട്ടത് ഒട്ടും പരിചിതമല്ലാത്ത ഒരു ലോകത്തായിരുന്നു.  എല്ല്ലാവരും അപരിചിതർ...... അവിടെയുള്ള കാഴ്ചകളും വ്യത്യസ്തമായിരുന്നു. ആ ലോകത്ത് ആ അപരിചിതർക്കിടയിൽ ഞാനും..... എനിക്ക് ചുറ്റുമുള്ളവർ ഒരേ തരത്തിൽ... ഒരേ നിറത്തിൽ നല്ല ഭംഗിയുള്ള കുപ്പായം ധരിച്ചിട്ടുണ്ടായിരുന്നു തന്നെയുമല്ല എന്നെയും അതേ കുപ്പായം അവർ അണിയിപ്പിച്ചിട്ടുണ്ടായിരുന്നു. എന്റെ കുപ്പായത്തിലേക്ക് നോക്കുമ്പോഴോക്കെയും അത്ഭുതവും, ആഹ്ലാദവും കൊണ്ട്  മനസ്സ് നിറഞ്ഞു. കാരണം അവർ അണിയിച്ചു തന്ന ആ കുപ്പായം എനിക്ക് ശരിക്കും പാകമായതായിരുന്നു. എവിടെ തുന്നിച്ചാലും, വാങ്ങിയാലും ഒരിക്കലും പാകമാകാത്ത എന്റെ കുപ്പായങ്ങൾ ഞാൻ എത്ര വെട്ടിക്കുറച്ചും, വീണ്ടും തുന്നിയുമാണ് എനിക്ക് പാകമാക്കിയെടുക്കുന്നത്.  ഞാനെന്റെ കുപ്പായത്തിന്റെ ഭംഗി ആസ്വദിച്ചിരിക്കെ പെട്ടെന്നാണത്  സംഭവിച്ചത്. ഞാൻ നോക്കുമ്പോളേക്കും അവരെല്ലാവരും എഴുന്നേറ്റ്  ഒരാളെ വണങ്ങുന്നു. ആരോ പ്രധാനപ്പെട്ട ആളാണെന്നു തോന്നി. ഞാനും അവർക്കൊപ്പം എഴുന്നേൽക്കാൻ ശ്രമിച്ചു.  ദൈവമേ.....!! കഴിയുന്നില്ലല്ലോ? മുന്നിൽ കുറെ ഇരിപ്പിടങ്ങൾ എനിക്കു തടസ്സമാവുന്നു.  എന്നിട്ടും ഞാനും ബദ്ധപ്പെട്ട് എഴുന്നേറ്റ് അവർക്കൊപ്പം ചെന്ന് അദ്ദേഹത്തെ വണങ്ങി. വീണ്ടും ഞാനെന്റെ കുപ്പായത്തിലേക്ക് ശ്രദ്ധ തിരിച്ചു. ഈശ്വരാ..!! ഇത്ര ഭംഗിയേറിയ കുപ്പായം... ഇതെങ്ങനെ എനിക്കു പാകമായി.... ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.  അതാ.... അവരെല്ലാവരും മുട്ടിൽ കുത്തി നിൽക്കുന്നു. ഞാൻ വിചാരിച്ചു ' എനിക്കു മുട്ടിൽ കുത്തി നിന്ന് ശീലമില്ലല്ലോ'. ഈയിടെയായി കാലിനൊക്കെ ഒരു വേദനയും, പിടുത്തവും. അവരിരിക്കുന്നപോലെ എനിക്കും സാധിക്കുമോ എന്നു സംശയിച്ചു കൊണ്ട് മെല്ലെ ഇരുന്നു. കുഴപ്പമില്ലല്ലോ..... കാലിന്റെ വേദന അറിയുന്നേയില്ലല്ലോ..... 

ഇടവേളകളിൽ ഒക്കെയും ഞാൻ എന്റെ കുപ്പായത്തിന്റെ  ഭംഗിയും ആസ്വദിച്ചിരുന്നു. ഇടക്ക് ഞാൻ വീണ്ടും ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ അവരെല്ലാവരും ചുണ്ടുകൾ അനക്കി ഒരു പ്രത്യേക ഈണത്തിൽ എന്തോ പറയുന്നു. ഇതെന്താണ്....?  ഞാൻ വളരെ ശ്രദ്ധയോടെ നോക്കി.... അവർ പ്രാർത്ഥനയിലാണെന്നു  തോന്നി പക്ഷെ അവർ പറയുന്നതെന്തെന്നു എനിക്ക് മനസ്സിലാവുന്നതെയില്ല. ഞാനാദ്യമൊന്നു വിഷമിച്ചെങ്കിലും പിന്നെ കണ്ണുകൾ അടച്ച് അവർക്കൊപ്പം ഇരുന്നു. അപ്പോഴും എന്റെ മനസ്സിലെ വിചാരം ഈ അപരിചിതലോകത്തെപ്പറ്റിയായിരുന്നു.  ഒറ്റക്കൊരു ദൂരയാത്രക്കോ, അപരിചിതമായ സ്ഥലത്തോ പോകണമെങ്കിൽ അമിതമായ മാനസിക സംഘർഷം അനുഭവിക്കുന്ന ഞാൻ എങ്ങനെ ഇത്ര മനോധൈര്യത്തോടെ ഇവരുടെ കൂടെ..... ഒരു സംഭ്രമവും ഇല്ലാതെ ഇങ്ങനെ ഇരിക്കാൻ പറ്റുന്നത് എന്ന് ഓർത്തപ്പോൾ മനസ്സിൽ  അത്ഭുതം തോന്നി.  പ്രാർത്ഥനക്ക്  ശേഷം എല്ലാവരും മറ്റേതോ ദിശയിലേക്ക് ഒഴുകുമ്പോൾ ഞാനും അവർക്കൊപ്പം....  ചെന്നു നിന്നത് അടച്ചിട്ട ഒരു കൂറ്റൻ വാതായനത്തിനു മുൻപിൽ....... അത് മെല്ലെ തുറക്കപ്പെട്ടപ്പോൾ എല്ലാവരും അതിനുള്ളിലേക്ക് നടക്കുകയാണോ..... ഒഴുകുകയാണോ.... അവിടെയും കുറേ ആൾക്കാർ.... ഇവരൊക്കെ ആരാവുംന്ന ചോദ്യം എന്റെ മനസ്സിൽ? അവിടെയെത്തിയപ്പോഴും ഞാൻ ചുറ്റുപാടും ഒന്നു ശ്രദ്ധിച്ചു കുറച്ചു ദൂരെ കുറേ കുഞ്ഞുങ്ങൾ അവരുടെ കൂടെ എന്റെ കുഞ്ഞും.....  പിന്നെ ഞാനൊന്നും ചിന്തിച്ചില്ല.... ഓടി അവന്റെയടുത്തേക്ക്..... ഓടുമ്പോൾ ഞാനെന്റെ കുപ്പായം സ്വല്പം ഉയർത്തിപ്പിടിച്ചിരുന്നു തട്ടി വീഴാതിരിക്കാൻ പിന്നെ ഉടയാതിരിക്കാൻ പ്രത്യേകം  ശ്രദ്ധിച്ചുകൊണ്ട് ഓടി ഞാനവന്റെ അടുത്തു ചെല്ലുമ്പോൾ അവനെന്നോട് സങ്കടപ്പെട്ടു " എല്ലാം എടുത്തിട്ട് വരാൻ അവൻ മറന്നു പോയി അവനു പേന വേണം ..... പെൻസിൽ, പേപ്പർ  അങ്ങനെ എന്തൊക്കെയോ ലിസ്റ്റ് അവനെന്റെ മുന്നിൽ നിരത്തി സങ്കടപ്പെട്ടു. അല്ലെങ്കിലും എന്തിനും  മുഹൂർത്തസമയത്ത് അവൻ ഇതുപോലെ എന്നെ വട്ടംചുറ്റിക്കുക പതിവാണല്ലോ എന്ന് ഞാനോർത്തു. ഞാനെന്റെ കയ്യിലുണ്ടായിരുന്ന പേനയോ, പേപ്പറോ എന്തെല്ലാമോ അവന് എടുത്തു കൊടുക്കുമ്പോൾ മറ്റു കുഞ്ഞുങ്ങളുടെയെല്ലാം കൈകൾ എന്റെ നേരെ നീണ്ടു വന്നു. പിന്നെ ഞാനൊന്നും നോക്കിയില്ല. കയ്യിലുള്ളതൊക്കെ പെറുക്കി  നീട്ടിയ കൈകളിൽ വച്ചു കൊടുത്തു. പെട്ടെന്നൊരു നിശബ്ദത. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ദൂരെ അവർ എന്നെ മാടി വിളിക്കയായിരുന്നു....  ഞാൻ ധൃതി പിടിച്ച് അവിടെ നിന്നിറങ്ങാൻ ശ്രമിച്ചു എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. എന്റെ കുപ്പായം എവിടെയോ ഉടക്കി മുൻപോട്ടു നീങ്ങാൻ കഴിയാതെ ഞാൻ വിഷമിക്കുമ്പോൾ ഒരാൾ കത്രികയുമായി വന്ന് എന്തോ ഒന്നിൽ ഉടക്കി നിന്ന കുപ്പായത്തെ വിടുവിക്കുവാൻ ഒരു ശ്രമം നടത്തി. അയാൾ എത്ര ശ്രമിച്ചിട്ടും കുപ്പായം വിടുവിക്കാൻ സാധിക്കുന്നില്ല.  അയാൾ ശ്രമം തുടരുമ്പോൾ " എന്റെ ആവശ്യം " എന്റെ കുപ്പായത്തിനു കേടുപാടുകൾ വരുത്തരുതേ" എന്നായിരുന്നു.  ഒടുവിൽ അയാൾ കുപ്പായത്തിൽ ഒട്ടിപ്പിടിച്ച ആ സാധനത്തോടെ കട്ട് ചെയ്തു തന്നു. ഞാനോടി അവരുടെ അടുത്തേക്ക്. ഓട്ടത്തിനിടയിൽ ഞാനെന്റെ കുപ്പായത്തിൽ നോക്കി. ടേപ്പ് പോലെ ഒരു തുണി കുപ്പായത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു. എന്നാലും ഞാൻ സമാധാനിച്ചു ' കുപ്പായത്തിനൊന്നും പറ്റിയില്ലല്ലോ' . 
ഞാനോടിയെത്തുമ്പോൾ ആദ്യം കണ്ടു വണങ്ങിയ അതേ ആൾ....... ഞാനൊന്നു ശങ്കിച്ചു ' എന്നെ ശകാരിക്കുമോ?' അദ്ദേഹം പക്ഷെ കൈകൾ കൊണ്ടാംഗ്യം കാണിച്ചു " കയറിച്ചെല്ലാൻ " . ഞാനോടിക്കയറി എവിടെയോ ഒരു സ്ഥലം കിട്ടി അവിടെയിരുന്നു ഞാൻ ചുറ്റും നോക്കി. ആദ്യം കണ്ടവരും, പിന്നെ വേറെ ആരെല്ലാമോ നിറയെ ആളുകൾ ഉണ്ട്. ചിലർ പരിചയഭാവത്തിൽ ചിരിച്ചു. അവരുടെയെല്ലാം കുപ്പായങ്ങൾ തിളങ്ങുന്നുണ്ട്. വീണ്ടും ഞാനെന്റെ കുപ്പായത്തിൽ ശ്രദ്ധിച്ചിരുന്നു.  എന്റെ കുപ്പായവും മിനുമിനുത്തതായിരുന്നു, കൈയ്യിൽ മാലാഖയുടേത്  മാതിരി ചിറകുകളുണ്ട്. പാദം വരെ നീണ്ടു കിടക്കുന്ന കുപ്പായത്തിന്റെ വിശറിപോലെയുള്ള  കൈകളും അതു തുന്നിയിരിക്കുന്നതിന്റെ ഭംഗിയും ഒക്കെ ആസ്വദിച്ചങ്ങനെ ഇരിക്കുമ്പോൾ വീണ്ടും എന്തൊക്കെയോ ശബ്ദം കേട്ടു. ഞാൻ നോക്കുമ്പോൾ ഗുരുവിനെപ്പോലെ തോന്നിച്ച ആ മനുഷ്യൻ എന്തൊക്കെയോ പറയുന്നുണ്ട്.

ചുറ്റുമുള്ളവരെ ശ്രദ്ധിച്ചപ്പോൾ അവരെല്ലാം എന്തോ കുറിച്ചെടുക്കുന്ന  തിരക്കിൽ.  ഞാൻ നോക്കുമ്പോൾ 'എഴുതിയെടുക്കൂ ' എന്ന അർത്ഥത്തിൽ  അദ്ദേഹം ആംഗ്യം  കാട്ടി .  എന്റെ കൈയ്യിൽ ഒരു തുണ്ടു പേപ്പർ പോലും ഉണ്ടായിരുന്നില്ല. ഞാൻ അടുത്തിരുന്നവരോട് ചോദിച്ചു " എനിക്കൊരു പേപ്പർ തരുമോ?"  ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.  അവരെല്ലാവരും അദ്ദേഹം പറഞ്ഞ വാക്കുകൾ കുറിച്ചെടുക്കുന്ന തിരക്കിലായിരുന്നു. ഇവരൊക്കെ എന്താവും എഴുതുന്നതെന്ന് മനസ്സിലാകാതെ  ഞാൻ വീണ്ടും അവരോട് ഒരു പേപ്പറിന് വേണ്ടി യാചിച്ചു " ആരെങ്കിലും എനിക്കൊരു പേപ്പർ തരൂ". മുന്നിലിരുന്ന ആൾ തിരിഞ്ഞു നോക്കാതെ  ഒരു തുണ്ടു പേപ്പർ പിറകിലേക്ക് നീട്ടിത്തന്നു. ഞാനപ്പോഴും വിഷമിച്ചു ' ഇതു തികയുമോ?"  'സാരമില്ല കിട്ടിയ പേപ്പറിൽ എഴുതാം ' എന്നു കരുതുമ്പോൾ ഒരു  ബഹളം ...  ഞാൻ നോക്കുമ്പോൾ ഗുരുവിന്റെ അരുകിൽ കുറേപ്പേർ ഓടിയെത്തി തിക്കും, തിരക്കും.  അവരെല്ലാവരും അവർ എഴുതിയതെന്തോ ഗുരുവിനെ കാണിക്കാനുള്ള  തിരക്കിലാണെന്ന് തോന്നിയ എനിക്ക് ചെറിയ കുറ്റബോധം തോന്നി.  ഗുരുവെന്തോ ചോദ്യം എഴുതിയെടുക്കാൻ പറഞ്ഞിട്ടുണ്ട്  കുപ്പായത്തിന്റെ ഭംഗിയും ആസ്വദിച്ചിരുന്ന ഞാൻ ആ ചോദ്യം കേട്ടതുമില്ല. ആകെ ബഹളം... എനിക്കാകട്ടെ  ഒന്നും എഴുതിയെടുക്കാനും കഴിയുന്നില്ല. ആരോടൊക്കെയോ ഞാൻ ചോദിച്ചു " എനിക്കു ഗുരു ചോദിച്ച ചോദ്യം ഒന്ന് പറഞ്ഞു തരുമോ? എഴുതിയെടുക്കാനാണ്".  ആരും ശ്രദ്ധിക്കുന്നില്ല.  അവരെല്ലാവരും ഉത്തരം ഗുരുവിനെ കാണിക്കാനുള്ള തിരക്കിൽ. തൊട്ടു പിറകിലേക്ക് ഞാൻ നോക്കുമ്പോൾ ഒരാൾ അവിടെ നിൽപ്പുണ്ടായിരുന്നു " അവരോട് ഞാൻ ചോദിച്ചു " ആ ചോദ്യം ഒന്നു കാണിക്കുമോ" അവർ എഴുതിയ പേപ്പർ കാണിച്ചു തന്നു.  അതു കണ്ട് ഞാൻ കണ്ണു മിഴിച്ചിരുന്നു. ഒന്നും മനസ്സിലാകുന്നില്ല. ചാഞ്ഞും, ചെരിഞ്ഞും കുറെ വരകളും, കുത്തും. 
" ഇതെന്താണ്?" ഞാൻ അവരോട് ചോദിച്ചു. അവർ പറഞ്ഞു " ഇതാണാ ചോദ്യം"  ഞാൻ വിഷമിച്ചുകൊണ്ട് പറഞ്ഞു " എനിക്കീ ഭാഷ  അറിയില്ലല്ലോ" . 
 അവർ എന്റരികെ വന്നു പറഞ്ഞു " സാരമില്ല എല്ലാം പതിയെ മനസ്സിലായിക്കൊള്ളും" . അപ്പോഴും ഞാൻ ആലോചിച്ചുകൊണ്ടിരുന്നത് ഗുരുനാഥന്റെ ചോദ്യം മനസ്സിലാകാതെ ഞാനെങ്ങനെ ഉത്തരം എഴുതിക്കാണിക്കും. 

     ആലോചിച്ചാലോചിച്ച് ചോദ്യം പിടികിട്ടാതെ തല പുണ്ണാക്കി ഇരിക്കുമ്പോഴേക്കും ഒരു വലിയ ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നു. പുലർച്ചെ അഞ്ചുമണിക്കത്തെ ബാങ്ക് വിളിയായിരുന്നു. ഞാൻ പെട്ടെന്നെണീറ്റു. പിന്നെ ഉറങ്ങിയില്ല. ഉറങ്ങിപ്പോയിട്ടുണ്ടെങ്കിൽ എഴുതിയെടുക്കാൻ കഴിയാഞ്ഞ ആ ചോദ്യത്തെപ്പറ്റി ഓർത്ത് ഞാൻ വീണ്ടും വിഷമിക്കും. ശരിയല്ലേ? എങ്കിലും ഞാൻ നോക്കി ' എവിടെ  എന്റെ ശരിക്കും പാകമായ, ചുളിവുകളൊന്നും  വീഴാത്ത, തിളങ്ങുന്ന, മിനുമിനുത്ത തുണി കൊണ്ട് തുന്നിയ, മാലാഖ പോലെ ചിറകുകളുള്ള, പാദം വരെ നീണ്ടു കിടന്ന, ഇളം വയലറ്റ് നിറത്തിലുള്ള ആ ഭംഗിയേറിയ കുപ്പായം" . ഒന്നും കാണാൻ കഴിഞ്ഞില്ല. പകരം വെള്ള നിറത്തിലുള്ള  എന്നെപ്പോലെ രണ്ടുപേർക്കു കൂടി കയറാവുന്ന വിധത്തിലുള്ള ഞാൻ ധരിച്ചിരുന്ന എന്റെ വെള്ള ഗൌണ് എന്നെനോക്കി ചിരിക്കുന്നുണ്ടായിരുന്നു. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

30 comments:

 1. ഒന്നാം വാർഷികത്തിന് ആശംസകൾ ,,, കഥയെ കുറിച്ച് പറയാൻ ഒന്നൂടെ വരാം കെട്ടോ ,,

  ReplyDelete
  Replies
  1. ഫൈസൽ..... കഥ കൂടി വായിച്ചഭിപ്രായം അറിഞ്ഞാലേ സന്തോഷമാകൂ.... സമയം പോലെ മതി.

   Delete
 2. സ്വപ്നലോകത്തെ ചിന്തകൾ പോലെ .
  കഴിഞ്ഞ ഫ്രീക്കന്മാരിൽ നിന്ന് എത്ര മാറ്റമാണീക്കഥ.

  നല്ല ഇഷ്ടമായി.

  ഇക്കഥ വായിച്ചിട്ട് എന്റെ ബ്ലോഗിനും ഒന്നാം വാർഷികമാകുന്നെന്ന് ഓർമ വന്നു.

  ReplyDelete
  Replies
  1. സുധീ, ഈ വരവിൽ ഒരുപാടു സന്തോഷം..... ദിവ്യ എവിടെ? കണ്ടില്ലല്ലോ!

   Delete
  2. ദിവ്യ വന്നോളും ചേച്ചീ.............

   Delete
 3. നല്ലൊരു കഥ തന്നെ. ഈ ബ്ലോഗില വായിച്ചിട്ടുള്ള ഏറ്റവുംനല്ല കഥയും ഇതെന്ന് തോന്നുന്നു പക്ഷെ അവസാന ഭാഗത്ത് എന്തോ പോരായ്മ ഉണ്ടോ..? അതോ എന്റെ വായനയുടെ കുഴപ്പമാണോ...

  ReplyDelete
  Replies
  1. റോസിലീ മാഡം... ഈ വരവിലും, വായനയിലും ഒരുപാട് സന്തോഷം. അവസാനം ഒന്നൂടെ മാറ്റിയെഴുതണമെന്നു തോന്നിയതാണ്. പിന്നെ തോന്നി അങ്ങനെ മതിയെന്ന്. അവസാനം ഒരു പോരാഴിക ഉണ്ടല്ലേ.
   ബ്ലോഗെഴുത്തിന്റെ ആദ്യ സമയത്ത് എനിക്ക് ബ്ലോഗു വായന , എഴുത്ത് ഇതിലൊക്കെ ത്രില്ലടിച്ചിരുന്ന സമയത്ത് കണ്ട ചില സ്വപ്നങ്ങളിൽ ഒന്നാണിത്.

   Delete
 4. പലപ്പോഴും പലരും ആശ്വാസം കണ്ടെത്തുന്നത് സ്വപ്നങ്ങളിലൂടെ ആണ്.
  ഇനിയും ധാരാളം എഴുതാന്‍ കഴിയട്ടെ.

  ReplyDelete
  Replies
  1. നല്ല സ്വപ്‌നങ്ങൾ പിന്നെ ഓർത്തെടുക്കാൻ ഇഷ്ടം തോന്നും. ചിലവ അപ്പോത്തന്നെ മറന്നുപോവും. ഈ വരവിലും, വായനയിലും സന്തോഷം സർ.

   Delete
 5. അന്നൊരു വെളുപ്പാങ്കാലത്ത് എന്നോട് പറഞ്ഞ ആ സ്വപ്നം, ഇപ്പോൾ ബ്ലോഗിന്റെ വാര്ഷിക ദിനത്തിൽ ഒരു കഥയുടെ ചേരുവകള് ചേർത്ത് ഇവിടെ കുറിച്ചിരിക്കുന്നു.
  "ആശംസകൾ "

  ReplyDelete
  Replies
  1. ആ സ്വപ്നം അങ്ങനെ തന്നെ ഇവിടെ കുറിച്ചിട്ടു. പക്ഷെ ആ "ചോദ്യം " വായിച്ച സുഹൃത്തുക്കൾ ആരും പറഞ്ഞു തരുന്നില്ല. നോക്കട്ടെ ബാക്കിയുള്ളവർ കൂടി വരട്ടെ പറഞ്ഞു തരുമോ ന്നു ഞാൻ നോക്കട്ടെ.

   Delete
 6. നന്നായീ...നല്ല അവതരണം....ആശംസകൾ

  ReplyDelete
  Replies
  1. സർ, ഈ വരവിലും, വായനയിലും ഒരുപാട് സന്തോഷവും, നന്ദിയും.

   Delete
 7. നല്ല രസമുള്ള എഴുത്ത് ...ഈ സ്വപ്നം വായിച്ചിരുന്നു അവസാനം എത്തിയത് അറിഞ്ഞില്ല . എന്റെ ആശംസകൾ.

  പിന്നെ , വെറുമൊരു തമാശയ്ക്ക് വേണ്ടി മാത്രം ഒരു കുസൃതി ചിന്ത ;

  പറഞ്ഞ ലക്ഷണം വെച്ച് , ((( അവർ എഴുതിയ പേപ്പർ കാണിച്ചു തന്നു. അതു കണ്ട് ഞാൻ കണ്ണു മിഴിച്ചിരുന്നു. ഒന്നും മനസ്സിലാകുന്നില്ല. ചാഞ്ഞും, ചെരിഞ്ഞും കുറെ വരകളും, കുത്തും. ))) ഗുരു ചോദിച്ച ചോദ്യം ചൈനീസ് ഭാഷയിലാകാൻ സാധ്യതയുണ്ട് ! ഇനി ഈ സ്വപ്നത്തിന്റെ ലൊക്കേഷൻ ചൈന എങ്ങാനും ആണോ , ഒന്നോടെ എന്ന് നല്ലോണം ആലോചിച്ചു നോക്കിയേ ; വല്ല ചൈനീസ് ഫുഡ്‌ -ഓ , അച്ചുമാമന്റെ പൊസ്റ്റെരൊ, ജാക്കി ചാന്റെ പടമോ വല്ലതും കണ്ട ഓർമ്മയുണ്ടോ ..... :)

  ReplyDelete
  Replies
  1. വരവിലും, വായനയിലും അതീവ സന്തോഷം.. നന്ദി. സ്വപ്നങ്ങൾക്ക്
   അതിർവരമ്പുകളില്ലല്ലോ.

   Delete
 8. ആഗ്രഹങ്ങളാണ് സ്വപ്നത്തിലൂടെ നേടിയെടുക്കുന്നത് എന്നാണോരു മതം. പാകമാകാത്ത ഉടയാടകളെ കുറിച്ചുള്ള ആവലാതി സ്വപ്നത്തിലൂടെ തീരുന്നു.കഥ കൊള്ളാം

  ReplyDelete
  Replies
  1. വരവിലും, വായനയിലും അഭിപ്രായം കുറിച്ചതിലും അതീവ സന്തോഷവും ഒപ്പം നന്ദിയും സർ.

   Delete
 9. തിരഞ്ഞെടുക്കപ്പെട്ട മേയര്‍മാരും.ചെയര്‍മാന്‍,ചെയര്‍പേഴ്സണ്‍മാരും. പ്രസിഡണ്ടുമാരും,മറ്റുസാരഥികളും അധികാരത്തിന്‍റെ കുപ്പായമണിയുന്ന ഈ ഘട്ടത്തില്‍ ഇത്തരമൊരു സ്വപ്നം കണ്ടതില്‍ അതിശയപ്പെടാനില്ല!
  സ്വപ്നത്തെയും നല്ലൊരു കഥയായി മിനഞ്ഞെടുക്കാമെന്ന് ഈ എഴുത്തുകൊണ്ട് വെളിപ്പെടുത്താന്‍ കഴിഞ്ഞിരിക്കുന്നു!
  അവസാനത്തെ പേരഗ്രാഫില്‍ അല്പം മിനുക്കുപണി ചെയ്താല്‍ രചനയ്ക്ക് മിഴിവേറും,തീര്‍ച്ച!!
  ആശംസകള്‍

  ReplyDelete
  Replies
  1. വരവിലും, വായനയിലും , നിർദ്ദേശങ്ങൾ നല്കിയതിലും അതീവ സന്തോഷവും ഒപ്പം നന്ദിയും സർ.

   Delete
 10. വെളുപ്പാം കാലത്ത്‌ കണ്ട സ്വപ്നമല്ലേ... ഫലിക്കും... :)

  ഒന്നാം വാർഷികാശംസകൾ...

  ReplyDelete
  Replies
  1. ആണോ . നാട്ടിലെത്തി തിരക്കാണെന്ന് തോന്നുന്നു ന്നാലും വായിച്ചതിൽ ഒത്തിരി സന്തോഷം വിനുവേട്ടൻ.

   Delete
 11. ഒരു സ്വപ്നത്തെ നല്ല രീതിയില്‍ ആസ്വദിക്കുന്ന തരത്തില്‍ എഴുതി....ഒന്നാം വാര്‍ഷിക ആശംസകള്‍....!

  ReplyDelete
  Replies
  1. നന്ദി.... സ്നേഹം ജിഷ.

   Delete
 12. ഒന്നാം വാര്‍ഷികത്തിന് ആശംസകൾ.....
  സ്വപ്നം ചിലര്‍ക്ക് ചിരകാലമെത്താം......
  നല്ലെഴുത്തിന് നന്മകള്‍ നേരുന്നു..........

  ReplyDelete
  Replies
  1. ഒത്തിരി സന്തോഷം... സ്നേഹം... നന്ദി വിനോദ്.

   Delete
 13. നല്ല അവതരണം ,,വായനക്കാരെ ആകാംക്ഷയോടെ വായനയില്‍ കൂടെ കൊണ്ട് പോവാന്‍ കഴിഞ്ഞു . കഥാ പ്രമേയത്തിലും നല്ലൊരു പുതുമ അനുഭവപ്പെടുന്നു .. ഗുരു ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം തേടാനുള്ള നിയോഗമാവാം ഓരോ മനുഷ്യ ജന്മത്തിനും .

  ReplyDelete
 14. ഒരു സ്വപ്നത്തിന്റെ ചിറകിലേറ്റി മനോഹര തീരത്തേക്കു കൊണ്ടു പോയ പ്രിയ സഖീ,
  നേരുന്നു ഒന്നാം വാർഷികാശംസകൾ ...!

  ReplyDelete
 15. സ്വപ്നം നല്ല രീതിയിൽ പങ്കുവച്ചു. ഇനിയെന്ത് എന്ന ആകാംക്ഷ അവസാനം വരെ നിലനിർത്തി. ക്ലൈമാക്സ് ഇല്ലാത്ത കഥ പോലെയാണു സ്വപ്നങ്ങൾ. ആകാക്ഷയുടെ മുൾമുനയിൽ നിർത്തിയിട്ട് എങ്ങുമെത്താതെ പോകും. ഒന്നാം വാർഷികത്തിനു ആശംസകൾ :)

  ReplyDelete
 16. സ്വപ്നങ്ങൾ മിക്കതിനും മധുരമാണ്
  നല്ല വാർഷിക കുറിപ്പുകൾ ,ഈ എഴൂത്തിന്റെ
  പ്രയാണം തുടർന്ന് കൊണ്ടിരിക്കണം കേട്ടൊ

  ReplyDelete
 17. ഒന്നാം വാര്‍ഷികാശംസകള്‍ ചേച്ചീ.......
  എന്‍റെ ബ്ലോഗിന്‍റെ ഒന്നാം പിറന്നാളും കല്ല്യാണവും ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിലായിരുന്നു..
  ആ സമയം പുതിയൊരു ചുറ്റുപാടില്‍ ജീവിതം നട്ടുപിടിപ്പിക്കുന്ന തത്രപ്പാടിലായതിനാല്‍ ഒരു ഓര്‍മക്കുറിപ്പെഴുതാനൊന്നും പറ്റിയില്ല.
  മുകളിൽ എന്നെ അന്വേഷിച്ചതായി കണ്ടു. സ്നേഹാന്വേഷണങ്ങള്‍ക്ക് നന്ദി.!!
  സ്വപ്നങ്ങള്‍ മനുഷ്യനു ചിന്തിക്കാവുന്നതിനും അപ്പുറത്താണ്. ചിലപ്പോഴൊക്കെ മനോഹരവും.!!
  ഗീതച്ചേച്ചിയുടെ എഴുത്ത് വായിക്കാന്‍ വളരെ രസകരമാണ്.!!

  ReplyDelete