Thursday 2 April 2020

വായനാനുഭവങ്ങൾ മൂന്നാം ഭാഗം

അടുത്തത്‌ വീണപൂവ് … 
ഉമയുടെ “ നീ നിറയുന്ന നിമിഷങ്ങൾ “ 
കുറെ ഭംഗിയുള്ള ചിത്രങ്ങൾ … ഇലകളും പച്ചപ്പും കാറ്റിലാടുന്ന നെല്ലോലത്തുമ്പുകൾ കുറേ ഗ്രീറ്റിങ് കാർഡുകൾ നീണ്ടുകിടക്കുന്ന വിജനമായ കാട്ടുപാത … അവസാനം രണ്ടു മച്ചിങ്ങകളും ‘വെള്ളക്ക ‘ എന്ന്‌ ഞങ്ങളുടെ നാട്ടിൽ പറയുക. ഒക്കെയും കവയിത്രിയുടെ മനസ്സിൽ ഉണ്ടാക്കുന്ന ആ സുഗന്ധം … ഓർമ്മകൾ … ഇഷ്ടം … ആഗ്രഹങ്ങൾ … ഒക്കെ മനോഹരമായ എഴുത്തിലൂടെ വായനക്കാരുടെ മനംകവരുന്നു. നാട്ടിടവഴിയിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോവുന്നു. ഒപ്പം പ്രണയാർദ്രമായ ഒരു മനസ്സിനെക്കൂടി വായിച്ചെടുക്കാനാവുന്നു. ആശംസകൾ ഉമാ . 

അടുത്തത് വി കെ അശോകിന്റെ “ ചിന്നുവിന്റെ നാട് “ 

ഇതു നടന്നതോ കഥയോ എന്ന്‌ സംശയം ജനിപ്പിക്കുന്ന രീതിയിലുള്ള എഴുത്ത്. ശരിക്കും നടന്ന സംഭവംമാതിരി  വിവരിച്ചെഴുതാനുള്ള അശോക്‌ഭായിയുടെ കഴിവ് എടുത്തുപറയാതെ വയ്യ. നമ്മുടെ ബ്ലോഗ്‌സാപ്പിലെ കൂട്ടുകാരെ കഥാപാത്രങ്ങളാക്കി വളരെ രസകരമായ രീതിയിൽ കഥ പറഞ്ഞ് “ അനുവിന്റെ തിരോധാനം …” അടിപൊളിയാക്കി പറഞ്ഞവസാനിപ്പിച്ചു. ഇനിയിപ്പോൾ ഇങ്ങനെ ഇതെഴുതുമ്പോഴും ഉള്ളിൽ ഒരു സംശയം ഇല്ലാതില്ല. കേരളേട്ടനും വിനുവേട്ടനും നീലത്താമരേം ദിവ്യയും സുധിയും ബിലാത്തിയേട്ടനും എല്ലാം ചേർന്ന് ഇങ്ങനൊരു ട്രിപ്പ് നടത്തിയിട്ടുള്ളതോ ..? കാഞ്ഞിരപ്പള്ളിക്കാരി അനുവിന്റെ വീട്ടിലെ റബ്ബർതോട്ടം വരെ അതതുപോലെ വിവരിച്ചിരിക്കുന്നതു വായിച്ചപ്പോൾ തോന്നിയ ചെറിയ ഒരു സംശയം . എന്തായാലും ഭംഗിയായി പറഞ്ഞവസാനിപ്പിച്ചു. 
ആശംസകൾ അശോക് ഭായ് . 

അടുത്തത് നമ്മുടെ ആദി ടോക്സ്    “ കാലൻകോഴി “ എന്ന കഥ 

ആദ്യം വായിച്ചപ്പോൾ തമാശ കഥയായി തോന്നി. പിന്നീട് അനുഭവത്തിൽ നിന്നുള്ളതെന്നു മനസ്സിലായി. പ്രണയനൈരാശ്യത്തിൽ നിന്നുടലെടുത്ത ഒരു അവിവേകം.  പിന്നീടതിനെ അതിജീവിച്ച് സന്തോഷകരമായ ജീവിതം നയിക്കുന്നു എന്ന്‌ വായിച്ചറിഞ്ഞപ്പോൾ സമാധാനവും സന്തോഷവും വായനക്കാരുടെ മനസ്സിലും നിറയുന്നു. 
സാഹചര്യങ്ങളെ ധൈര്യപൂർവം നേരിടാൻ വിവേകപൂർവം ചിന്തിച്ചു തീരുമാനങ്ങളെടുക്കാൻ മനസ്സിനു ധൈര്യം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു പ്രാർത്ഥിക്കുന്നു . ആശംസകൾ ആദി 

അടുത്തത് ഉദയപ്രഭൻസാറിന്റെ “ രക്തപങ്കിലം “ എന്ന കഥ 

ജീവിതത്തിൽ കടന്നുപോവുന്ന സംഭവങ്ങൾ. ഇങ്ങനെയൊരവസ്ഥയെ അഭിമുഖീകരിക്കേണ്ടിവരിക വല്ലാത്ത ഒരവസ്ഥ തന്നെ. അത് വായനക്കാർക്കു മുന്നിൽ നന്നായി അവതരിപ്പിച്ചു.  സമാന്തരന്റെ കഥയും ഒരു ലോക്കോ പൈലറ്റിന്റെ സങ്കടങ്ങൾ … എങ്കിൽ ഇവിടെ നമ്മുടെ മനസ്സിൽ ആഴത്തിൽ പതിയുന്ന ഒരു സംഭവം ആണ് 
ഉദയപ്രഭൻസർ എഴുതിയ “ രക്തപങ്കിലം “ . 

ഇങ്ങനെ എത്ര അനുഭവങ്ങളെ നേരിട്ടാവും ഇവരുടെ ജീവിതം. ഒരു സ്ത്രീ തന്റെ കുട്ടിയേയും കൊണ്ട് താനോടിക്കുന്ന ട്രെയിനിനു മുൻപിൽ ആത്മഹത്യ ചെയ്യുന്നതും  അതേത്തുടർന്ന് ആ പൈലറ്റിനുണ്ടാവുന്ന മാനസ്സികസംഘർഷങ്ങൾ ഹൃദയസ്പർശിയായി വിവരിച്ചിരിക്കുന്നു. വായനക്കാരുടെ മനസ്സിലും ആഴത്തിൽ പതിഞ്ഞു. 
ആശംസകൾ ഉദയപ്രഭൻസർ . 

അടുത്തത് അനുവിന്റെ “ കൽക്കണ്ടം “.   “ അവൾ “ എന്ന കഥ 

നമ്മുടെ ജീവിതത്തിൽ യാത്രക്കിടയിൽ ഒക്കെ കണ്ടുമുട്ടുന്ന ചില മുഖങ്ങൾ നമ്മുടെ മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കും. ഒരിക്കലും മായാതെ ആ മുഖം മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. നമ്മെ വല്ലാതെ ആകർഷിക്കുന്നത്. അത്തരമൊരനുഭവം വളരെ മനോഹരമായി നമുക്കു മുൻപിൽ കാട്ടിത്തരുന്നു അനുവിന്റെ “ അവൾ “ എന്ന കഥ. ആശംസകൾ അനു . 

അടുത്തത് ആനന്ദിന്റെ സമസ്യ 
“ കൊള്ളിന്റെ തെമ്പത്തെ കച്ചോടം ..” 
ഈ പേര് എനിക്കൊന്നും മനസ്സിലായില്ല. കോഴിക്കോട്ടെ നാട്ടുഭാഷ.  നാടും നാട്ടുഭാഷയും അടിപൊളി. കുട്ടിക്കാല ഓർമ്മകൾ നാട്ടുഭാഷയിലൂടെ ആ സംഭാഷണങ്ങളിലൂടെ വളരെ മനോഹരമായി എഴുതി. താഴെ വാക്കുകളുടെ അർത്ഥങ്ങൾ വിവരിച്ചതിനാൽ വായനക്കാർക്ക് ഓരോ വാക്കുകളും മനസ്സിലാക്കിയെടുക്കാനുമായി. ആശംസകൾ ആനന്ദ് . 

അടുത്തത് ആർഷയുടെ സ്വന്തം ശ്യാമ 
“ കാണാതെ പോയൊരു നിറം “ 
കുഞ്ഞിയേച്ചി എന്ന ലയയുടെയും അനി എന്ന അനിരുദ്ധിന്റേയും കഥ. വർഷങ്ങൾ പിന്നിട്ടിട്ടും പതിനാലുകാരന്റെ മനസ്സുമായി മുറപ്പെണ്ണിനെ കാണാനെത്തുന്ന അനി. പണ്ടെന്നോ ചെയ്തുപോയൊരു തെറ്റിന് ചെയ്യുന്ന ഒരു പ്രായശ്ചിത്തമെന്നോണം ഉള്ള അനിയുടെ വരവ്. അത് മനസ്സിലാക്കാതെ വർഷങ്ങൾക്കു ശേഷം അനിയെ കാണുമ്പോഴുണ്ടാകുന്ന കുഞ്ഞേച്ചിയുടെ ആഹ്ലാദം… കഥയുടെ അവസാനം അനിരുദ്ധ് 
40- ൽ നിന്ന്‌ പഴയ പതിനാലുകാരനെപ്പോലെ എന്നു പറഞ്ഞുവെക്കുന്നു കഥാകാരി. വായനക്കാരിൽ പലർക്കും പരാതി … “ കുറച്ചുകൂടി എഴുതിത്തീർക്കാനുണ്ടായിരുന്നില്ലേ “ എന്ന്‌ . പക്ഷേ ഈ ചെറിയ കഥയിലൂടെ പണ്ടുനടന്ന സംഭവങ്ങളും പശ്ചാത്തലവും അനിരുദ്ധന്റെ വരവിന്റെ ഉദ്ദേശവും എല്ലാം ചുരുങ്ങിയ വാക്കുകളിലൂടെ പറഞ്ഞവസാനിപ്പിക്കുന്നു കഥാകാരി.  ആശംസകൾ ആർഷ. 












12 comments:

  1. ബ്ലോഗ് വായനാനുഭവങ്ങൾക്കൊപ്പം 
    ആ ബൂലോകരെയും ആയതിന്റെ ലിങ്കുകളും
    പരിചയപ്പെടുത്തിയുള്ള നല്ല വിശകലനങ്ങൾ ..
    നല്ല ഉദ്യമം ..തുടരുക കേട്ടോ ഗീതാജി .

    ReplyDelete
  2. അയാളെപ്പെടുത്തലുകൾ അടുത്തതിനുള്ള പ്രേരണയാണ്

    ReplyDelete
  3. അടുത്തതിനായി കാത്തിരിക്കുന്നു..
    കഥ വായിച്ചിട്ടില്ല...
    ഇപ്പൊ വായിക്കാം ട്ടോ

    ReplyDelete
  4. മുൻപ് ഇരിപ്പടം എന്ന പേരിൽ ബ്ലോഗുകളിൽ വരുന്ന കഥകളും കവിതകളുമൊക്കെ ഇതുപോലെ വിശകലനം ചെയ്തിരുന്നത് ഓർമ്മ വരുന്നു. നല്ല സ്റ്റാന്റേടുള്ള പരിപാടിയായിരുന്നു. തൊഴുത്തിൽ കുത്ത് കാരണമെന്ന് തോന്നുന്നു അത് നിന്നു പോയി. അതിനുശേഷം ഇപ്പോഴാണ് അതുപോലൊന്ന് കാണുന്നത്. അഭിനന്ദനങ്ങൾ....

    ഞങ്ങളുടെ കഥയിലെ സംഭവങ്ങളിലെ സംശയങ്ങൾ തീർക്കേണ്ടതുണ്ടല്ലൊ. കേരളേട്ടനും ഞാനുംകൂടിയാണ് എഴുതിയത്.സുധിയും മറ്റും എഴുതേണ്ടതായിരുന്നു.എല്ലാവരും ചേർന്ന് ഒരു നോവലെഴുതാമെന്ന സാഹസമായിരുന്നു സുധി മുന്നോട്ട് വച്ചിരുന്നത്. പക്ഷേ, അവർക്കാർക്കും എന്തോ ധൈര്യം വന്നില്ല.

    അങ്ങനെയൊരു ബ്ലോഗ് മീറ്റോ കൂടിച്ചേരലോ നടന്നിരുന്നില്ല. എല്ലാം ഭാവന മാത്രം.അനുവിന്റെ വീടോ കുടുംബത്തേയോ എന്തിന് അനുവിനെത്തന്നെയോ നേരിട്ട് പരിചയമില്ലായിരുന്നു. ബ്ലോഗ് സൗഹൃദം മാത്രം. അവസാനത്തെ അനുവിന്റെ ചിരിപ്പിക്കുന്ന മറുപടിക്കായി എടുത്തത് മൂന്നു മാസത്തോളം. വളരെ നന്ദി ..

    ReplyDelete
  5. ചേച്ചീ.... അവലോകനത്തിന് നിറഞ്ഞ സന്തോഷം.

    ReplyDelete
  6. ഇത് കൊള്ളാല്ലോ ഗീതാജീ... നല്ല ഉദ്യമം... തുടരട്ടെ കേട്ടോ...

    ReplyDelete
  7. ഓഹ്.. ഇങ്ങനെയും ഒരു പരിപാടി ഉണ്ടല്ലേ...
    നല്ലത്..😀😀

    ReplyDelete
  8. സന്തോഷം! നന്നായിട്ടുണ്ട് ബ്ലോഗു രചനകളെ പരിചയപ്പെടുത്തൽ...
    ആശംസകൾ

    ReplyDelete
  9. ചിലതൊക്കെ വായിച്ചതാണ്..വായിക്കാത്തതിൽ
    താമസിയാതെ പോകും

    ReplyDelete
  10. ബാക്കി കുറച്ചു വായിച്ചു എഴുതി പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല . ഇവിടെ വന്നു രണ്ടു വാക്കുകൾ കുറിച്ച എല്ലാ കൂട്ടുകാർക്കും നന്ദി .. സ്നേഹം

    ReplyDelete
  11. ഇപ്പോഴാ കാണുന്നേ!! ❣️😍😘

    ReplyDelete