ഞാൻ ഗീതഓമനക്കുട്ടൻ
കുട്ടിക്കാലവും അന്നത്തെ ഒരുപാടോർമ്മകൾ എനിക്കെന്നും പ്രിയപ്പെട്ടതാണ്. ജീവിതത്തിൽ നമുക്കൊരിക്കലും തിരിച്ചു കിട്ടാത്ത ഒന്ന്. കുറെയെങ്കിലും എഴുതിയിടണം എന്ന് ചിലപ്പോഴൊക്കെ വിചാരിച്ചിട്ടുണ്ട്. സാഹിത്യം ഒന്നും അറിയില്ല. എല്ലാം എന്റെതായ ഒരു സ്റ്റൈലിൽ എഴുതണമെന്നു വിചാരിക്കുന്നു. എത്രത്തോളം നന്നാവുമെന്നറിയില്ല.
ഒഴിവു േനരങ്ങളിൽ ഞാൻ കുറിച്ചിട്ട ഒരുപിടി ഓർമകൾ...........................
ഇന്നത്തെ " മലയാളം ന്യൂസി"ൽ എന്റെ ഒരു ചെറിയ കഥ പബ്ലിഷ് ചെയ്തു വന്നതാണ്. എന്റെ സുഹൃത്തുക്കളായ നിങ്ങൾക്കു വായിക്കുവാനായി അത് ഞാനിവിടെ പോസ്റ്റ് ചെയ്യുന്നു. വിശപ്പ് ഇന്റർവെൽ ബെല്ലടിച്ചപ്പോൾ...
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~'നവംബർ 20 ' എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രത്യേകതയാണ്. എന്റെ ജീവിതത്തെപ്പോലും മറ്റൊരു വഴിയിലേക്ക് തിരിച്ചു വിട്ടത്..... ഞാനറിയാതെ തന്നെ ഞാനൊരിക്കൽ പോലും...
ആ അവധിക്കു നാട്ടിലേക്കുള്ള പോക്ക് വളരെ ത്രില്ലടിച്ചായിരുന്നു. ആദ്യമായി മാറി നിൽക്കുന്ന മോനെ കാണാനായി നേരെ അവന്റെ ഹോസ്റ്റലിലേക്ക്..... അവിടെച്ചെന്നതും ഓടിയിറങ്ങിവന്ന മകനെക്കണ്ട് അന്തംവിട്ട് ഞാനും, പുള്ളിക്കാരനും കണ്ണിൽക്കണ്ണിൽ നോക്കി. ഞാനറിയാതെ തന്നെ എന്റെ ആത്മഗതം...
ഉമ്മറത്ത് പടിയിൽ പൊന്നുണ്ണിയെ മടിയിൽക്കിടത്തി കളിപ്പിച്ചിരിക്കുംപോഴാണ് അവൾ വന്നത്. ഒരു കുഞ്ഞിനേയും ഒക്കത്തേന്തി വെള്ളക്കല്ല് മൂക്കുത്തിയുമിട്ടു ചുവന്ന വലിയപൊട്ടുംതൊട്ട് ഒരു...
ഓണം കെങ്കേമമാക്കാൻ വിസ്മയങ്ങളൊരുക്കി കടകമ്പോളങ്ങൾ. ടെക്സ്സ്റ്റൈൽ ഷോപ്പുകളിൽ, ജ്വല്ലറികളിൽ, ഷോ റൂമുകളിൽ ഓണം സ്പെഷ്യൽ ഓഫറുകൾ . ജനങ്ങളുടെ പരക്കം പാച്ചിലുകൾ. നാടെങ്ങും...
കുറെ ദിവസങ്ങളായി അവളുടെ മനസ്സ് സന്ദേഹപ്പെട്ടുകൊണ്ടിരുന്നു.' പറയണോ? വേണ്ടയോ?' പറയാനൊരുങ്ങുമ്പോഴെല്ലാം പറയാൻ വന്ന വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ശ്വാസം മുട്ടുന്നു. ഒരു തീരുമാനത്തിലെത്താൻ...
പൂമുഖത്തെ അരഭിത്തിയിൽ ഇരുന്ന് വെറുതെ പത്രത്താളുകൾ മറിച്ചുനോക്കി. വെയിലിനു കനം വച്ചു തുടങ്ങിയിരുന്നു. ടക്....ടക് ന്നുള്ള ശബ്ദം കേട്ട് റോഡിലേക്ക് നോക്കുമ്പോൾ ആച്ചിയമ്മ. വടിയും കുത്തി...
കണിക്കൊന്നപൂക്കൾ നിറഞ്ഞ മറ്റൊരു വിഷുക്കാലം കൂടി വരവായി. സമൃദ്ധിയെ വരവേറ്റുകൊണ്ടുള്ള വിഷുക്കാലം. ഓരോ വിഷുക്കാലവും പ്രതീക്ഷയും, സന്തോഷവും നല്കുന്നുവെങ്കിലും എനിക്ക് വിഷുക്കാലങ്ങൾ...
അമ്പലപ്പറമ്പും ഉത്സവങ്ങളും അപ്പുണ്ണിയേട്ടന് ആവേശമാണ്. ഇത്തവണ ഉത്സവത്തിന് വല്യേച്ചിയും, കുഞ്ഞേച്ചിയും അപ്പുണ്ണിയേട്ടന്റെ പിറകേ കൂടിയിട്ടുണ്ട്. " ഇന്നു വൈകിട്ട് ഞങ്ങളെക്കൂടി കൊണ്ടുപോവോ അപ്പുണ്ണിയേട്ടാ....